കട്ടപ്പന പുതിയ ബസ്റ്റാൻ്റിലെ വെള്ളക്കെട്ടിൽ ചൂണ്ടയിട്ട് വ്യാപാരി വ്യവസായി സമിതിയുടെ പ്രതിഷേധം
![കട്ടപ്പന പുതിയ ബസ്റ്റാൻ്റിലെ വെള്ളക്കെട്ടിൽ ചൂണ്ടയിട്ട് വ്യാപാരി വ്യവസായി സമിതിയുടെ പ്രതിഷേധം](https://openwindownews.com/uploads/images/202412/image_870x_675c04935eb59.jpg)
മഴ പെയ്താലുടൻ തന്നെ കട്ടപ്പന പുതിയ ബസ് സ്റ്റാൻ്റിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. ഇടശ്ശേരി റൂട്ടിൽ നിന്നും ബസ് സ്റ്റാൻ്റിലേക്ക് എത്തുന്ന ഭാഗത്ത് ഗട്ടറുകളും നിരവധിയാണ്. ഇന്നലെയും ഇന്നുമായി ചെയ്ത കനത്ത മഴയിൽ ഗട്ടറുകളിൽ വെള്ളം നിറഞ്ഞ് വലിയ വെള്ളക്കെട്ടാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ വെള്ളക്കെട്ടിൽ പ്രതീകാത്മകമായി ചൂണ്ടയിട്ട് പ്രതിഷേധിച്ചതെന്ന് സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് മജീഷ് ജേക്കബ് പറഞ്ഞു.
ബസ് സ്റ്റാൻ്റിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത് കാൽ നടയാത്രികർക്കും വാഹനങ്ങൾക്കും സമീപത്തെ വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. നഗരസഭ അടിയന്തിരമായി ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം ആരംഭിക്കുമെന്നും വ്യാപാരി വ്യവസായി സമിതി നേതാക്കൾ മുന്നറിയിപ്പ് നല്കി. നേതാക്കളായ എം ആർ അയ്യപ്പൻകുട്ടി, പിജെ കുഞ്ഞുമോൻ, പി ബി സുരേഷ്, ആൽവിൻ തോമസ്, പി കെ സജീവൻ, എം ജാഹാന്ഗീർ, ശോഭന അപ്പു, തുടങ്ങിയവർ നേതൃത്വം നല്കി.