സേവൽക്കുടിയിൽ 'ഐരാളെ തേടി' എന്ന ഗ്രാമീണ സഹവാസക്യാമ്പ് സമാരംഭിച്ചു

Dec 13, 2024 - 13:51
 0
സേവൽക്കുടിയിൽ 'ഐരാളെ തേടി' എന്ന ഗ്രാമീണ സഹവാസക്യാമ്പ് സമാരംഭിച്ചു
This is the title of the web page

കോട്ടയം മഹാത്മഗാന്ധി സർവകലാശാലയിലെ ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ ഡിസെബിലിറ്റി സെൻ്ററിലെ (ഐ. യു. സി. ഡി. എസ്) എം.എസ്. ഡബ്ല്യു. ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗ്രാമീണ സഹവാസ ക്യാമ്പ് മാങ്കുളം സേവൽക്കുടിയിൽ ഡിസംബർ ഒൻപതിന് തുടക്കം കുറിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സാമൂഹിക ക്ഷേമത്തിനായുള്ള സമർപ്പണത്തിന് വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിനന്ദിച്ചുകൊണ്ടും, തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചുള്ള സമഗ്രമായ പഠനങ്ങൾക്കായി ആഹ്വാനം ചെയ്തു കൊണ്ടും കേരള സ്റ്റേറ്റ് യുവജന കമ്മീഷൻ ഇടുക്കി ഡിസ്ട്രിക്ട് കോർഡിനേറ്റർ ശ്രീ.ജോമോൻ പൊടിപാറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .

ഐ. യു. സി. ഡി. എസ്. അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. ഷിജു K.K, ഡോ. ഷൈനു വി. സി, ഡോ. അലീന ട്രീസ ജോയി, ഊരുമൂപ്പൻ രാജൻ മാങ്കുളം ഗ്രാമ പഞ്ചയത്തു വൈസ് പ്രസിഡന്റ്‌ അനിൽ ആന്റണി എന്നിവർ പ്രസംഗിച്ചു.നേത്രപരിശോധന ക്യാമ്പ്, ബോധവൽക്കരണ പരിപാടികൾ, ഫ്ലാഷ് മോബ്, തെരുവ് നാടകം, സേവൽക്കുടിയിലെ കുട്ടികൾക്കായി ലൈബ്രറി സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രസ്തുത ക്യാമ്പിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow