ശക്തമായ മഴയെ തുടർന്ന് കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപെട്ടു
ദേശീപാതയിൽ ബോഡിമെട്ടിനു താഴെ ചുരത്തിലാണ് ശക്‌തമായ മഴയെ തുടർന്ന് വലിയ പാറക്കല്ലുകൾ റോഡിലേക്ക് പതിച്ച് ഗതാഗതം തടസ്സപെട്ടത്.ഇന്നലെ രാത്രി മുതൽ അതിർത്തി മേഖലയിൽ തോരാതെ മഴപെയ്യുന്ന സാഹചര്യത്തിലാണ് ചുരത്തിൽ പാറക്കല്ലുകൾ ഇടിഞ്ഞു വീണത്. സംസ്ഥാന അതിർത്തിയിൽ തമിഴ്‌നാടിന്റെ ഭാഗത്ത് പതിനൊന്നാം നമ്പർ ചുരത്തിലാണ് പാറക്കല്ലുകൾ അടർന്നു വീണത്.രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു 8 മാണിയോട് കൂടി തമിഴ്നാട് സർക്കാർ ഗതാഗതം പുനഃസ്ഥാപിച്ചു.പ്രതികൂല കാലാവസ്ഥയിൽ ബോഡിമെട്ട് ചുരത്തിലൂടെയുള്ള യാത്ര ദുർഘടമായിരിക്കുകയാണ്.