സംസ്ഥാന സർക്കാരും കെ എസ് ഇ ബിയും മറ്റൊരു കുറുവാ സംഘമായി മാറിയിരിക്കുകയാണ് എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി യുണിറ്റ് പ്രസിഡന്റ് വി വി കുര്യാക്കോസ്
സംസ്ഥാന സർക്കാരും കെ എസ് ഇ ബിയും മറ്റൊരു കുറുവാ സംഘമായി മാറിയിരിക്കുകയാണ്, കരിനിയമങ്ങളും അമിത നികുതിയും അടിച്ചേൽപ്പിച്ച് വ്യാപാരികളെയും ജനങ്ങളെയും ദ്രോഹിക്കുന്ന നിലപാടാണ് എന്നും വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി യുണിറ്റ് പ്രസിഡന്റ് വി വി കുര്യാക്കോസ്. വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ യുണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പന്തം കൊളുത്തി പ്രതിഷേധ സമരം ഉത്‌ഘാടനം ചെയിതു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർദ്ധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കുക ,അമിത നികുതിഭാരം ഒഴിവാക്കുക,കരിനിയമങ്ങൾ പിൻവലിക്കുക ,വ്യാപാര സ്‌ഥാപനങ്ങളുടെ കെട്ടിട നികുതി വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് വ്യാപാരികൾ പ്രതിഷേധ സമരം സംഘടിപ്പിച്ചത് .സംസ്ഥാന വ്യാപകമായി നടന്നു വരുന്ന പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി യുണിറ്റ് പ്രതിഷേധം സംഘടിപ്പിച്ചത് യുണിറ്റ് ജനറൽ സെക്രട്ടറി സോജൻ വർഗ്ഗിസ് ,ജില്ലാ സെക്രട്ടറി റോയി വർഗ്ഗിസ്,യൂത്ത് വിംഗ് പ്രസിഡന്റ് റിജോ കുര്യൻ തുടങ്ങി നിരവധി വ്യാപാരികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.