വണ്ടിപ്പെരിയാർ ടൗണിൽ ഓട്ടോ ടാക്സി സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ നിർമ്മിച്ച മൂത്രപ്പുര സി പി എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊളിച്ചതായി പരാതി
വണ്ടിപ്പെരിയാർ ടൗണിൽ പ്രാഥമിക കൃത്യം നിർവ്വഹിക്കാനായി ഓട്ടോ ടാക്സി ഡ്രൈവേഴ്സ് സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ നിർമ്മിച്ച മൂത്രപ്പുരയാണ് പൊളിച്ചു നീക്കിയത്. CPIM ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മറപ്പുര പൊളിച്ചു നീക്കിയതെന്നാണ് ആക്ഷേപം. വണ്ടിപ്പെരിയാർ ടൗണിൽ എത്തുന്ന പൊതുജനങ്ങൾക്കുംഡ്രൈവർമാർക്കും പ്രാഥമികാവശ്യം നിർവ്വഹിക്കാനായി നിർമ്മിച്ച മറപ്പുര അനധികൃതമെങ്കിൽ പഞ്ചായത്ത് അധികൃതർക്ക് പൊളിച്ചു നീക്കാമായിരുന്നുവെന്നും ഇത് പൊതുജനങ്ങൾക്ക് നേരെയുള്ള അവഹേളനമാണെന്നും സംയുക്തഡ്രൈവേഴ്സ് യൂണിയൻ നേതാവ് രാജേന്ദ്രൻ പറഞ്ഞു.
ഇവിടെ ഒരു പൊതു ശൗചാലയ നിർമ്മാണം ആരംഭിച്ചിട്ട് . വർഷങ്ങൾ പിന്നിട്ടിട്ടും പ്രാഥമിക നടപടികൾ പോലും ആരംഭിച്ചിട്ടുമില്ല. പൊതുശൗചാലയ നിർമ്മാണത്തിനായി മണ്ണ് നീക്കുകയും കല്ലുകൾ പൊട്ടിച്ച് നീക്കുകയും ചെയ്തിരുന്നു. എന്നാൽ നിർമ്മാണം ആരംഭിക്കാതെ നിലയ്ക്കുകയായിരുന്നു. അനധികൃത നിർമ്മാണം എന്ന് കണ്ട് മറപ്പുര പൊളിച്ചു നീക്കിയവർ ഇവിടെ പഞ്ചായത്ത് സ്ഥലം സംരക്ഷിക്കുന്നതിനായി നിർമ്മിച്ച മതിൽ സ്വകാര്യ വ്യക്തി പൊളിച്ചത് കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ആരോപണം ഉണ്ട്.