ഇടുക്കി മൂന്നാര്‍ ടൗണിലെ തിരക്കും ഗതാഗതകുരുക്കും ഫലപ്രദമായി പരിഹരിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്ന് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി
![ഇടുക്കി മൂന്നാര്‍ ടൗണിലെ തിരക്കും ഗതാഗതകുരുക്കും ഫലപ്രദമായി പരിഹരിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്ന് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി](https://openwindownews.com/uploads/images/202412/image_870x_675aac8a10a05.jpg)
വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിച്ച് മൂന്നാറില്‍ തിരക്കേറി വരുന്ന സാഹചര്യത്തില്‍ കൂടിയാണ് മൂന്നാര്‍ ടൗണിലെ തിരക്കും ഗതാഗതകുരുക്കും ഫലപ്രദമായി പരിഹരിക്കാനുള്ള ഇടപെടലുകള്‍ക്കായി ജില്ലാ ഭരണകൂടം ശ്രമമാരംഭിച്ചിട്ടുള്ളത്.ടൗണിലെ വിവിധയിടങ്ങളില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി തിരക്കും മാലിന്യ സംസ്‌ക്കരണവുമടക്കമുള്ള കാര്യങ്ങളില്‍ സ്ഥിതി വിലയിരുത്തിയിരുന്നു.
മൂന്നാര്‍ ടൗണിലെ തിരക്കും ഗതാഗതകുരുക്കും ഫലപ്രദമായി പരിഹരിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്ന് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി പറഞ്ഞു.മൂന്നാറിലെ അനധികൃത വഴിയോര വില്‍പ്പനശാലകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രത്യേക ടാസ്‌ക്ക് ഫോഴ്‌സിനെ നിയമിക്കും.ഒഴിപ്പിക്കപ്പെടുന്ന അര്‍ഹരായവരുടെ പുനരധിവാസത്തിന് ഇടപെടല്‍ നടത്തുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
മുമ്പ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഫ്‌ളൈ ഓവറിന്റെ കാര്യത്തില്‍ ഇടപെടല്‍ നടത്തുമെന്നും ജില്ലാ കളക്ടര്‍ മൂന്നാറില്‍ അറിയിച്ചു.മൂന്നാറിലെ അനധികൃത വഴിയോര വില്‍പ്പനശാലകളുടെ കാര്യത്തില്‍ ഇടപെടല്‍ നടത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചില കോടതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു.ഈ സാഹചര്യത്തില്‍ കൂടിയാണ് ജില്ലാ കളക്ടറുടെ പ്രതികരണം ഉണ്ടായിട്ടുള്ളത്.മൂന്നാറിലെ ഫലപ്രദമായ മാലിന്യ സംസ്‌ക്കരണത്തിന് വേണ്ടുന്ന പദ്ധതികളുമായി മുമ്പോട്ട് പോകുകയാണെന്ന് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.