ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുരിക്കാശേരി കെ.എസ്. ഇ.ബി സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

സർക്കാർ അടിക്കടി വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നത് ജനജീവിതത്തേ പ്രതികൂലമായി ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് വാത്തിക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് പടിക്കലേറ്റ് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത്. വാത്തിക്കുടി മണ്ഡലം പ്രസിഡൻ്റ് സാജു കാരക്കുന്നേൽ അധ്യക്ഷത വഹിച്ച സമര പരിപാടികൾ കെ.പി. സി. സി. നിർവ്വാഹക സമിതി അംഗം എ.പി. ഉസ്മാൻ ഉത്ഘാടനം ചെയ്തു.
മോദിയുടെയും പിണറായിയുടെയും അമ്മാവനാണ് അദാനി എന്നും, അദാനിയുടെ നിർദ്ദേശം അപ്പാടെ അംഗീകരിച്ചു കൊണ്ടാണ് പിണറായി വൈദ്യുതി നിരക്ക് വർദ്ധനവ് നടപ്പാക്കിയത് എന്നും സമരം ഉത്ഘാടനം ചെയ്ത എ.പി. ഉസ്മാൻ പറഞ്ഞു.ഡി.സി.സി ജനറൽ സെക്രട്ടറി ജെയ്സൺ കെ. ആൻ്റണി, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് വിനോദ് ജോസഫ്, മറ്റ് നേതാക്കളായ, വിജയകുമാർ മറ്റക്കര , ബാബു കുമ്പിളുവേലിൽ, അഡ്വ. കെ. കെ. മനോജ്, ജോസ്മി ജോർജ്, തങ്കച്ചൻ കാരയ്ക്കാ വയലിൽ, മിനി സാബു, ഡിക്ളാർക്ക് സെബാസ്റ്റ്യൻ, സുബി കുന്തളായിൽ, കെ.സി. വർഗ്ഗീസ്, ബിജോ ജോസ്, അനിൽ ബാലകൃഷ്ണൻ, തോമസ് അരയത്തിനാൽ, ബിജുമോൻ, ലീനാ , അലീസ് ഗോപുരം ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു.