ഓൾ കേരള ടൈലേഴ്സ് അസ്സോസിയേഷൻ രാജകുമാരി യുണിറ്റ് സമ്മേളനവും തെരഞ്ഞെടുപ്പും നടന്നു

സംസ്ഥാന,ജില്ലാ സമ്മേളനങ്ങൾക്ക് മുന്നോടിയായിട്ടാണ് യുണിറ്റ് സമ്മേളനങ്ങൾ നടന്നു വരുന്നത്. എസ് എച്ച് ജി സമ്മേളനങ്ങൾ പൂർത്തീകരിച്ച ശേഷമാണ് യുണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാജകുമാരി യുണിറ്റ് സമ്മേളനം രാജകുമാരി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.,നിത്യ ഉപയോഗ സാധങ്ങളുടെയും തയ്യൽ സാമഗ്രികളുടെയും വില വർദ്ധനവുംം റെഡിമേഡ് തുണിത്തരങ്ങളുടെ അതിപ്രസരവും തയ്യൽ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയതായി സമ്മേളനം വിലയിരുത്തി. രാജകുമാരി വ്യാപാര ഭവനിൽ നടന്ന യുണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി ബി മനോഹരൻ ഉത്‌ഘാടനം ചെയ്തു.
സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന തെരഞ്ഞെടുപ്പിൽ രമ്യ മണിക്കുട്ടൻ പ്രസിഡന്റ് ആയും, സിനി സിബി സെക്രട്ടറിയും,ഗീതു ജോസ് ട്രഷർ ആയിട്ടുള്ള 11 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. യുണിറ്റ് പ്രസിഡന്റ് ജിബി ജോർജിൻ്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ,ഏരിയ പ്രസിഡന്റ് കെ റ്റി ശശി മുഖ്യപ്രഭാഷണം നടത്തി , ഏരിയ സെക്രട്ടറി എ സി സോഫി,യുണിറ്റ് സെക്രട്ടറി നീതു പ്രതീപ്,യുണിറ്റ് ട്രഷറർ സലോമി സാജു ,യുണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ചെമ്മണ്ണാർ,ഉടുമ്പൻചോല,യുണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിക്കുന്നതോടെ ചെമ്മണ്ണാർ ഏരിയ സമ്മേളനം ജനുവരിയിൽ നടക്കും.