മൂന്നാര്‍ കല്ലാറിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് സമീപത്തെ കാട്ടാനകളുടെ സാന്നിധ്യം ഒഴിയുന്നില്ല

Dec 10, 2024 - 21:20
 0
മൂന്നാര്‍ കല്ലാറിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് സമീപത്തെ കാട്ടാനകളുടെ സാന്നിധ്യം ഒഴിയുന്നില്ല
This is the title of the web page

മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ കല്ലാറിലുള്ള മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന് സമീപത്തെ കാട്ടാന ശല്യം കഴിഞ്ഞ കുറെക്കാലങ്ങളായി നിലനില്‍ക്കുന്നതാണ്.മുമ്പ് കാട്ടുകൊമ്പന്‍ പടയപ്പ ഈ മേഖലയില്‍ സ്ഥിര സാന്നിധ്യമായിരുന്നു.ഇപ്പോള്‍ വേറെയും കാട്ടാനകള്‍ പ്ലാന്റിലേക്കും പരിസരത്തേക്കും എത്തുന്ന സ്ഥിതിയാണുള്ളത്.ഇന്ന് പകലും പ്ലാന്റില്‍ കാട്ടാനകളെത്തി.കാട്ടാനകളുടെ സാന്നിധ്യമുണ്ടായതോടെ ശേഖരിച്ച് കൊണ്ടു വരുന്ന മാലിന്യം നിക്ഷേപിക്കുന്ന കാര്യം പ്രതിസന്ധിയിലായി.തുടര്‍ന്ന് ആര്‍ ആര്‍ റ്റി സംഘമെത്തി കാട്ടാനയെ തുരത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ദിവസങ്ങള്‍ക്ക് മുമ്പ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് സമീപത്തുണ്ടായ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് സംഭവിച്ചിരുന്നു.കേന്ദ്രത്തിലെ തൊഴിലാളികള്‍ക്കായിരുന്നു പരിക്ക് സംഭവിച്ചത്.പ്ലാന്റില്‍ കാട്ടാനകളുടെ സാന്നിധ്യം പതിവാകുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന് സമീപത്തു നിന്നടക്കം ജനവാസമേഖലകളില്‍ ഇറങ്ങി സ്വരൈ്യവിഹാരം നടത്തുന്ന കാട്ടാനകളെ തുരത്തണമെന്ന ആവശ്യം ശക്തമാണ്.തോട്ടം മേഖലയിലെ കുടുംബങ്ങള്‍ രാപകല്‍ വ്യത്യാസമില്ലാതെ ഇപ്പോള്‍ കാട്ടാന ഭീതിയിലാണ് കഴിഞ്ഞ് കൂടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow