ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് 50 ശതമാനത്തിൽ താഴെ

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷനിൽ യുഡിഎഫിൽ നിന്ന് വിജയിച്ച് പ്രസിഡൻ്റായ ശേഷം എൽഡിഎഫിലേക്ക് മാറിയ രാജിചന്ദ്രനെ അയോഗ്യയാക്കിയതിനേ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിന് മേൽക്കൈയുള്ള കഞ്ഞിക്കുഴി ഡിവിഷനിൽ ഇന്ന് നടന്ന ഉപ തെരഞ്ഞെടുപ്പിൽ 49% ആണ് പോളിംഗ് നടന്നത്. കടുത്ത മത്സരം നടന്ന കഞ്ഞിക്കുഴി ഡിവിഷനിൽ മൂന്ന് മുന്നണികളും വലിയ വിജയ പ്രതീക്ഷയാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ പോളിംഗ് ശതമാനം കുറഞ്ഞത് സ്ഥാനാർഥികളെയും മൂന്ന് മുന്നണികളെയും ആശങ്കയിലാക്കുന്നുമുണ്ട്. നാളെ ബുധനാഴ്ച ഉച്ചയോടെ ഫലമറിയാനാകും. ഇടുക്കി പൈനാവ് മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.