വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ഐഎൻടിയുസി പീരിമേട് റീജണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ടിപ്പെരിയാർ കെഎസ്ഇബി ഓഫീസ് പടിക്കൽ പന്തളം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു

സംസ്ഥാന സർക്കാരിന്റെ വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ 140 മണ്ഡലങ്ങളിലും ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സായാഹ്ന സമരത്തിന്റെ ഭാഗമായി ഐഎൻടിയുസി പീരുമേട് റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ കെഎസ്ഇബി ഓഫീസ് പടിക്കൽ പന്തം കൊളുത്തി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പീരുമേട് റീജിയണൽ കമ്മിറ്റി പ്രസിഡന്റ് കെ എ സിദ്ദിഖ് അധ്യക്ഷത വഹിച്ച സമരം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കെ രാജൻ ഉദ്ഘാടനം ചെയ്തു.
നിര നിരയായി കൂട്ടുന്ന വൈദ്യുതി ബില്ലുകൊണ്ട് ജനങ്ങളെ പരമാവധി ദ്രോഹിക്കുക എന്ന നിലപാടാണ് വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും ചെയ്യുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പി കെ രാജൻ പറഞ്ഞു. യോഗത്തിൽ ഡിസിസി അംഗം ആർ ഗണേശൻ, എസ് ഗണേശൻ, ശാരി ബിനു ശങ്കർ,ഷാൻ അരുവി പ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു. വൈദ്യുതി നിരക്ക് കുറക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ സമരത്തിൽ പറയുകയും ചെയ്തു.