ആറാമത് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവലിന് സമാപനമായി

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, ബേര്‍ഡ്സ് ക്ലബ് ഇന്റര്‍നാഷണല്‍, എംജി സര്‍വകലാശാല എന്‍.എസ്.എസ് എന്നിവരുടെ നേതൃത്വത്തിലാണ് കട്ടപ്പനയിൽ ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിച്ചത്.കട്ടപ്പന സന്തോഷ് തിയറ്റര്‍, മിനി സ്റ്റേഡിയം, ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രദര്‍ശനം നടന്നത് . രണ്ടുദിവസങ്ങളിലായാണ് പ്രദർശനം സംഘടിപ്പിച്ചത് .20 രാജ്യങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രമേയമായുള്ള 70 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ഫെസ്റ്റിവെൽ ചലച്ചിത്ര സംവിധായകന്‍ ജയരാജിൻ്റെ നേതൃത്വത്തിലാണ് നടന്നത് .ജില്ലാ കളക്ടർ വി. വിഗ്നേശ്വരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു