സമഗ്ര ശിക്ഷ കേരള ബി ആർ സി കട്ടപ്പനയുടെ നേതൃത്വത്തിൽഭിന്നശേഷി ദിനാചരണം നടന്നു

ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായികുട്ടികളുടെ റാലിക്ക് ശേഷം ഫ്ലാഷ് മോബും നടന്നു.തുടർന്ന് കട്ടപ്പന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ ചേർന്നയോഗത്തിൽ കട്ടപ്പന മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐബി മോൾ രാജൻ അധ്യക്ഷയായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോൺ ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ധന്യ അനിൽ മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മിനി ഐസക്ക്,അധ്യാപകനായ സിബി എബ്രഹാം, ലയൻസ് ക്ലബ് പ്രതിനിധി സിജു തോമസ്,സ്പെഷ്യൽ എഡ്യൂക്കേറ്റർ സൗമ്യ രവീന്ദ്രൻ എന്നിവർ യോഗത്തിന് ആശംസ അറിയിച്ചു. ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ആയിട്ടുള്ള ഡയപ്പർ വിതരണം സിജു തോമസ് നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന കായികമേളയിൽ പങ്കെടുത്ത കുട്ടികളെ ആദരിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.