മുരിക്കാട്ടുകുടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് വേൾഡ് ലിറ്ററച്ചർ ഫോറം അവാർഡ് .; മന്ത്രി റോഷി അഗസ്റ്റിൻ അവാർഡ് വിതരണം ചെയ്തു

Dec 3, 2024 - 16:07
 0
മുരിക്കാട്ടുകുടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് വേൾഡ് ലിറ്ററച്ചർ ഫോറം അവാർഡ് .; മന്ത്രി റോഷി അഗസ്റ്റിൻ അവാർഡ് വിതരണം ചെയ്തു
This is the title of the web page

എഴുത്തുകാരുടെയും, പത്രപ്രവർത്തകരുടെയും, സാഹിത്യകാരുടെയും, സാമൂഹിക പ്രവർത്തകരുടെയും സംയുക്ത വേദിയായ വേൾഡ് ലിറ്ററച്ചർ ഫോറത്തിന്റെ പഠന പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളുകൾക്ക് നൽകുന്ന അവാർഡ് മുരിക്കാട്ടുകുടി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിന് ലഭിച്ചു. ഡിസംബർ 3 ന് രാവിലെ 10 മണിക്ക് മുരിക്കാട്ടുകുടി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ഈ വർഷത്തെ അവാർഡ് വിതരണം ചെയ്തു .  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു. ജില്ലയിലെ മികച്ച സാമൂഹിക സന്നദ്ധ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനക്ക്‌ ജനസേവന രത്നാ അവാർഡിനും, ആതുര സേവന പ്രവർത്തനത്തിന് നൽകുന്ന ഗുഡ് സമിരിറ്റൻ അവാർഡിന് പടമുഖം സ്നേഹമന്ദിരം ഡയറെക്ടർ രാജു വി. സി യും, സാഹിത്യ രത്നാ അവാർഡ് എഴുത്തുകാരനായ സോജൻ സ്വരാജിനും, മാനവ സേവാ രത്നാ അവാർഡിന് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ലിൻസി ജോർജും ,സാമൂഹിക സേവന രത്നാ അവാർഡിന് പ്രിൻസ് മറ്റപ്പള്ളിയും നൂതനാശയങ്ങളിലൂടെ പഠനനിലവാരം ഉയർത്തിയ അദ്ധ്യാപകർക്കുള്ള ഗുരുരത്നാ അവാർഡിന് ഷിനു മനുവൽ കെ. രാജനും , ജനപ്രിയ അദ്ധ്യാപക അവാർഡിന് വിജി റ്റി .സി യെയും, കലാ പ്രതിഭാ അവാർഡിന് ചാന്ദിനി കെ എസ്സിനെയും തെരഞ്ഞെടുത്തു.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ലിറ്ററേച്ചർ ഫോറം ദേശീയ ചെയർമാൻ തോമസുകുട്ടി പുന്നൂസ്, MGM ഗ്രൂപ്പ്‌ ചെയർമാൻ ഗീവർഗീസ് യോഹന്നാൻ, ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ കെ. ടി. ബിനു, വൈസ് പ്രസിഡന്റ്‌ ആശാ ആന്റണി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് കുഴിക്കാട്ട്, ബ്ലോക്ക് മെമ്പർ ജലജ വിനോദ് , സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ തങ്കമണി സുരേന്ദ്രൻ, പ്രിൻസിപ്പൽ സുരേഷ് കൃഷ്ണ, ഹെഡ് മാസ്റ്റർ മുനിസ്വാമി, സിജോ എവറസ്റ്റ്‌, വേൾഡ് ലിറ്ററെച്ചർ ഫോറം ഭാരവാഹികളായ തോമസ് മാമൻ, സമദ് മേപ്പുറത്, ഷാജി തേകാട്ടിൽ, വൈദ്യൻ ബിജു മാത്യു തുടങ്ങിയവർ പ്രസംഗിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow