എഴുകുംവയൽ ടൗണിൽ അമിത വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് വീടിൻ്റെ ഭിത്തിയിലും മരത്തിലും ഇടിച്ച് അപകടം
എഴുകുംവയൽ ടൗണിൽ പോസ്റ്റേഫീസിന് എതിർവശത്ത് രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. അമിത വേഗതയിൽ വന്ന ബൈക്ക് റോഡിൽ നിന്നും വീടിന്റെ ഭിത്തിയിലും കെട്ടിലും മരത്തിലും ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രികൻ എഴുകുംവയൽ പുന്നക്കവല സ്വദേശി കുന്നുംപുറത്തു ആദർശിനെ കട്ടപ്പന യിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കുശേഷം ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടത്ത് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.എഴുകുംവയൽ പോസ്റ്റോഫീസ് പടിക്കൽ പുല്ലാട്ട് റ്റോമി യുടെ വീട്ടിലേയ്ക്കാണ് ബൈക്ക് പാഞ്ഞുകയറിയത്. ബൈക്കിനും സാരമായ കേടുപാടുകൾ സംഭവിച്ചു.