രാജാക്കാട് എൻ എസ് എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു

രാജാക്കാട് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന 2123 നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം നടന്നു എൻ എസ് എസ് കരയോഗം ഓഫിസിൽ നടന്ന വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ കെ എസ് അനിൽകുമാർ ഉത്‌ഘാടനം ചെയ്‌തു.വാർഷിക പൊതുയോഗത്തിനോട് അനുബന്ധിച്ചു യൂണിയൻ സെക്രട്ടറി റ്റി പി അജയൻനായരുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കരയോഗം പ്രസിഡന്റ് ആയി പി ബി മുരളീധരൻനായരെയും സെക്രട്ടറിയായി അനിൽകുമാർ മഠത്തിനകത്തിനെയും വൈസ് പ്രസിഡന്റ് ആയി കെ സുനിലിനെയും ഖജാൻജിയായി കെ പി രാജഗോപാലിനെയും ജോയിൻ സെക്രട്ടറിയായി രാഘുനാഥൻ നായരും ഉൾപ്പെടുന്ന 11അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. യൂണിയൻ പ്രതിനിധികളായി ആർ ബാലൻപിള്ള,എം എസ് ഗോപാലകൃഷ്‌ണൻ,എന്നിവരെയും തെരഞ്ഞെടുത്തു വരും ദിവസങ്ങളിൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സത്യപ്രതിഞ്ജയും നടക്കും