വിവിധ കേസുകളിൽ പ്രതിയായ ചക്കുപള്ളം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ചക്കുപള്ളം ഏഴാംമൈൽ പ്ലാത്തോട്ടത്തിൽ അഭിലാലിനെയാണ് കുമളി പോലീസ് അറസ്റ്റ് ചെയ്തത്

കൊലപാതക ശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയായ ചക്കുപള്ളം ഏഴാംമൈൽ പ്ലാത്തോട്ടത്തിൽ അഭിലാലിനെയാണ് കുമളി പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
കുമളി, ചക്കുപള്ളം, വണ്ടൻമേട് പഞ്ചായത്തുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് അഭിലാൽ.ഇടുക്കി എസ്.പി - വി.യു കുര്യാക്കോസ്, പീരുമേട് Dysp കുര്യാക്കോസ് ജെ എന്നിവരുടെ നിർദേശപ്രകാരം കുമളി സി .ഐ . - റ്റി.ഡി സുനിൽകുമാർ ,എസ് ഐ മാരായ ജമാൽ ,എ.എസ് ഐ - സുരേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.