വണ്ടിപ്പെരിയാർ മ്ലാമലയിൽ സാമൂഹ്യവിരുദ്ധർ ഓട്ടോറിക്ഷ പെട്രോൾ ഒഴിച്ച് കത്തിച്ചു
ഇന്നലെ രാത്രിയിൽ പത്തുമണിയോട് കൂടിയാണ് സംഭവം ഉണ്ടായത്. മ്ലാമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറായ പ്രശാന്ത് വാഹനം ഒതുക്കിയ ശേഷം വീട്ടിലേക്ക് പോകുകയും ചെയ്തു. പിന്നീട് വീടിന് വെളിയിലിറങ്ങിയപ്പോൾ ലയത്തിന്റെ ഒരു സൈഡിൽ നിന്നും തീ ആളിക്കത്തുന്നത് കണ്ടു എസ്റ്റേറ്റ് ലയത്തിലെ ആളുകൾ വേസ്റ്റ് കത്തിക്കുന്നതാണ് എന്ന് കരുതി നോക്കാൻ എത്തിയപ്പോഴാണ് തന്റെ ഓട്ടോറിക്ഷയുടെ സീറ്റും പടുതയും കത്തുന്നത് കാണുന്നത്.
തുടർന്ന് തൊട്ടടുത്ത വീട്ടിലെ ആളുകളെ വിളിച്ചുണർത്തുകയും അവിടെ നിന്നും വെള്ളം കോരിയൊഴിച്ച് തീ കെടുത്തുകയും ചെയ്തു പിന്നീട് വണ്ടിപ്പെരിയാർ പോലീസിൽ. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആരോ മനപ്പൂർവം വാഹനത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ചതാണ് എന്നാണ് പ്രശാന്ത് പറയുന്നത്. സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മ്ലാമല്ല കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സാമൂഹ്യവിരുദ്ധർ കത്തിക്കുന്ന രണ്ടാമത്തെ വാഹനമാണ് ഇത്. മുൻപ് എസ്റ്റേറ്റ് അധികൃതരുടെ വാഹനമാണ് സാമൂഹ്യവിരുദ്ധർ കത്തിച്ചത്. അതിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.