മുനിയറ ഗവൺമെൻറ് ഹൈസ്കൂളിൽ സുവർണ്ണ ജൂബിലി സമാപനവും പൂർവ അധ്യാപക-വിദ്യാർഥി സംഗമം നടത്തി
കൊന്നത്തടി പഞ്ചായത്തിലെ മാതൃകാ വിദ്യാലയങ്ങളിൽ ഒന്നായ മുനിയറ ഗവൺമെൻറ് ഹൈസ്കൂൾ 50 വർഷം പിന്നിട്ടിരിക്കുകയാണ്. രാജാക്കാട്, ഉടുമ്പൻചോല, കൊന്നത്തടി പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്ന ഗവൺമെൻറ് ഹൈസ്കൂളിൽ സുവർണജൂബിലി ആഘോഷങ്ങൾ നടന്നു .ആഘോഷങ്ങളുടെ ഭാഗമായി വിളംബര റാലിയും പൊതുസമ്മേളനവും കലാപരിപാടികളും നടന്നു.
പൂർവ വിദ്യാർത്ഥി അധ്യാപക സംഗമത്തെ തുടർന്ന് നടത്തിയ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ എം ബിനു അധ്യക്ഷത വഹിച്ചു .അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സോമൻ ചെല്ലപ്പൻ, കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ്യ അനീഷ് , ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി സജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സുവർണ്ണ ജൂബിലി സ്മരണിക പ്രകാശനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, സ്കൈലാർക് ഇടുക്കി അവതരിപ്പിച്ച ഗാനമേള എന്നിവയും ആഘോഷപരിപാടികളുടെ ഭാഗമായി നടന്നു.