കൊന്നത്തടി പഞ്ചായത്തിൽ മുനിയറ ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു
കൊന്നത്തടി പഞ്ചായത്തിൽ മുനിയറ ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അച്ചാമ്മ ജോയ് സ്വാഗതം ആശംസിച്ചു. സാലി കുര്യച്ചൻ (കൊന്നത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) സംസാരിച്ചു.നാഷണൽ ആയുഷ് മിഷൻ ജില്ലപ്രോഗ്രാം മാനേജർ ഡോ ശ്രീദ ർശൻ കെ സ് പദ്ധതി വിശദീകരണം നടത്തി.
മുനിയറ ഹോമിയോ ഡിസ്പെന്സറിയിലെ മെഡിക്കൽ ഓഫീസർ ഡോ. അനിഷാദ് .ടി .എ കൃതജ്ഞത പറഞ്ഞു. ടി.പി.മൽക്ക, സുമംഗല വിജയൻ, ബിന്ദു സാന്റി, ജോബി ജോസഫ് , റെജിമോൻ തോമസ് , ഷിനി സജീവൻ, റാണി പോൾസൺ ,വി.കെ. സലിം, യോഹന്നാൻ.ഓ.പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു .