വാഴത്തോപ്പ് സെൻ്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ ആദരം 2024 പരിപാടി സംഘടിപ്പിച്ചു

ഏഷ്യൻ പഞ്ചഗുസ്തി മത്സരത്തിൽ ജില്ലാ ആസ്ഥാനത്തുനിന്നും വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിനെ പ്രതിനിധികരിച്ച് സ്വർണ്ണം നേടിയ പ്ലസ് ടു വിദ്യാർത്ഥിയായ വിഷ്ണു രാജനെയും എസ്.എസ്.എൽ.സി വിദ്യാർഥിനി വൃന്ദാ രാജനെയും സ്കൂളിൽ സംഘടിപ്പിച്ച പരിപാടികളിൽ ആദരിച്ചു. ആദരം 2024 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ അവാർഡു നൽകിയാണ് വിദ്യാർത്ഥികളെ ആദരിച്ചത്.
സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ പ്രിൻസിപ്പാൾ ജിജോ ജോർജ്, പി.റ്റി.എ പ്രസിഡൻ്റ് ജോളി ആലപ്പുര , ജില്ലാ സ്പോർട്ട്സ് ഓഫീസർ ദീപ്തി മരിയാ ജോസ്, ഹെഡ്മിസ്ട്രസ് അർച്ചന തോമസ്, അദ്ധ്യാപകരായ ഫ്രാൻസിസ് സെബാസ്റ്റ്യൻ, സിബിച്ചൻ ജോസഫ്, സിജോ, ജാസ്മിൻജോൺ, കായിക താരങ്ങളുടെ പിതാവ് രാജൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.