ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ചെമ്പകപ്പാറ വാർഡ് കൺവെൻഷൻ നടന്നു

മിഷൻ 2025-ൻ്റെ ഭാഗമായി സംസ്ഥാനമെമ്പാടും നടത്തിവരുന്ന കൺവെൻഷനുകളുടെ ഭാഗമായാണ് വാത്തിക്കുടി മണ്ഡലത്തിലും വാർഡുകൾ തോറും കോൺഗ്രസ്സ് കൺവെൻഷൻ നടത്തിവരുന്നത്. ചെമ്പകപ്പാറ വാർഡിൽ നടന്ന കൺവെൻഷൻ യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് പ്രിൻസ് ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രദേശത്തെെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെയും , വിവിധ മേഖലകളിൽ മികവു പുലർത്തിയ വിദ്യാർത്ഥികളെയും ആദരിച്ചു.
ഡി.സി.സി. സെക്രട്ടറി ജെയ്സൺ കെ. ആൻ്റണി, വാത്തിക്കുടി മണ്ഡലം പ്രസിഡൻ്റ് സാജു കാരക്കുന്നേൽ , മറ്റ് നേതാക്കളായ അഡ്വ. കെ.കെ. മനോജ്, തങ്കച്ചൻ കാരക്കാവയലിൽ, മിനി സാബു,റെജിമോൾ റെജി , ജോസ്മി ജോർജ് , ലീനാ ബുഷ് മോൻ കണ്ണംചിറ , ഉൾപ്പെടെയുള്ളവർ പങ്കെടുത്ത് സംസാരിച്ചു.