ഉപ്പുതറ ലയൺസ് ക്ലബ്ബിൻ്റെ സ്നേഹഭവനം നിർമാണം തുടങ്ങി

ഉപ്പുതറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പണികഴിപ്പിക്കുന്ന സ്നേഹഭവനത്തിന്റെ കട്ടിളവയ്പ്പു ചടങ്ങ് നടന്നു.ഉപ്പുതറ പഞ്ചായത്തിലെ ആനപ്പള്ളത്താണ് ലയൺസ് സ്നേഹഭവന നിർമാണം പുരോഗമിക്കുന്നത്.ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 C, ഈ വർഷം 107 ഭവനങ്ങൾ ആണ് ഏറ്റവും നിർധനരായ കുടുംബങ്ങൾക്ക് വേണ്ടി പണികഴിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് ഉപ്പുതറ ലയൺസ് ക്ലബ് സ്നേഹഭവന നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ സ്നേഹഭവന നിർമ്മാണം പൂർത്തിയാക്കാൻ ആണ് ക്ലബ്ബ് ഉദ്ദേശിക്കുന്നത്.ഉപ്പുതറ ലയൺസ് ക്ലബ് പ്രസിഡന്റ് സജിൻ സ്കറിയയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽവച്ചു ഡിസ്ട്രിക്ട് സെക്രട്ടറി ജോർജ് തോമസ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
റീജിയനൽ ചെയർമാൻ രാജീവ് ജോർജ് മുഖ്യാതിഥി ആയിരുന്നു.ഉപ്പുതറ ലയൺസ് ക്ലബ് ഭാരവാഹികളായ വി. ജെ തോമസ്, സോജൻ ജോസഫ്, റെജികുമാർ പി. ജി, ജോയി താഴത്തുപറമ്പിൽ, റെനിൽ കോലത്തു, രതീഷ് പി. ആർ, ലാൽ കടുകുമ്മാക്കൽ, താജ് സെയ്ദു, ബിജു കരുവാകുന്നേൽ, ബാബു കോഴിക്കോട്ട്, ലിജു തയ്യിൽ തുടങ്ങിയവരാണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്.