തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അഞ്ചുരുളി റോഡിന് ശാപമോക്ഷമില്ല

ജില്ലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ പ്രധാനമായി ആകർഷിക്കുന്ന ഇടമാണ് അഞ്ചുരുളി. ദിനംപ്രതി നിരവധി ആളുകളാണ് അഞ്ചുരുളിയിലേക്ക് എത്തുന്നത്. നിലവിൽ കോളേജ് -സ്കൂൾ ടൂർ സീസണുകൾ ആരംഭിച്ചതോടെ സഞ്ചാരികളെ തിരക്കും വർദ്ധിച്ചു. എന്നാൽ ദുർഘടമായ പാതകളാണ് സഞ്ചാരികളെ സ്വീകരിക്കുന്നത്. റോഡ് തകർനന്ന് വർഷങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റ പണികൾ നടത്താൻ പോലും അധികാരികൾ ശ്രദ്ധിക്കുന്നില്ല എന്നാണ് ആരോപണം.
കൂടാതെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ റോഡിന് ഒന്നേ ദശാംശം നാലു കോടി രൂപ അനുവദിച്ചിരുന്നു. പലപ്പോഴും റോഡിനായി വാഗ്ദാനങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്നും നടപടികളിലേക്ക് എത്തുന്നില്ല എന്നുമുള്ള വിമർശനവും ശക്തമാണ്. വിനോദസഞ്ചാരികൾക്ക് പുറമേ പ്രദേശവാസികളും ഏറെ യാത്രക്ലേശം നേരിടുകയാണ്. ആദിവാസി സെറ്റിൽമെന്റ് ഏരിയയിലേക്ക് അടക്കമുള്ള പാതയാണ് ഇത്തരത്തിൽ ദുർഘടമായി കിടക്കുന്നത്.
പല ഭാഗങ്ങളിലും ടാറിങ് ഇളകി മെറ്റലുകൾ നിരന്നു കിടക്കുന്ന സ്ഥിതിയാണ്. ഇവിടെ ഇരുചക്ര വാഹനങ്ങൾ അടക്കം അപകടത്തിൽ പെടുന്നതും പതിവായിരിക്കുകയാണ്. അധികാരികൾ അനാസ്ഥ ഒഴിഞ് അടിയന്തരമായി പാദ നവീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. അല്ലാത്തപക്ഷം പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപി.