വണ്ടിപ്പെരിയാർ പഞ്ചായത്ത് കേരളോത്സവം 2024 സമാപിച്ചു
കേരള ഉത്സവം 2024 വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെയും യുവജനക്ഷേമ ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായാണ് നടന്നുവന്നിരുന്നത്. ഇതിൽ പ്രധാനമായും കബഡി ബോളിബോൾ ക്രിക്കറ്റ് ബാഡ്മിന്റൺ കൂടാതെ ചെസ്സ് ക്യാരംസ് തുടങ്ങിയ മത്സരങ്ങളും ഓട്ടൻതുള്ളൽ കഥകളി നാടൻ പാട്ട് ദേശഭക്തിഗാനം തുടങ്ങിയ കലാപരിപാടികളും ആണ് സംഘടിപ്പിച്ചിരുന്നത്.
സമാപന സമ്മേളനത്തിൽ കലാകായിക മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച മുഴുവൻ ആളുകൾക്കും സമ്മാനവിതരണം നടത്തി വണ്ടിപ്പെരിയാർ ബസ്റ്റാൻഡിൽ നടന്ന കേരളോത്സവം 2024 സമാപന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ശ്രീരാമൻ അധ്യക്ഷനായിരുന്നു. പീരുമേട് എംഎൽഎ വാഴൂർ സോമൻ വിജയികൾക്ക് സമ്മാനവിതരണവും ഒപ്പം ജനങ്ങൾക്ക് വേണ്ടി സേവനം അനുഷ്ഠിച്ച് വിരമിച്ച ഡോക്ടർമാർ കൂടാതെ ജവാന്മാർ പുരസ്കാരം നേടിയ അധ്യാപകർ പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ, സാമൂഹിക പ്രവർത്തകർ എന്നിവരെ ആദരിക്കുകയും ചെയ്തു.
അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി മാലതി മുഖ്യപ്രഭാഷണം നടത്തി. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം ഉഷ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല കുളത്തിങ്കൽ,പഞ്ചായത്ത് അംഗങ്ങളായ ബി ജോർജ്, മാരിയപ്പൻ പഞ്ചായത്ത് സെക്രട്ടറി മധുമോഹൻ സാക്ഷരത പ്രേരക്ക് പി കെ ഗോപിനാഥൻ,എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന് കലാകായിക മത്സരങ്ങളിൽ വിജയിച്ച മുഴുവൻ ആളുകൾക്കും സമ്മാനവിതരണം നടത്തി. വിവിധ മത്സരങ്ങളിൽ പഞ്ചായത്ത് തലത്തിൽ വിജയിച്ച ക്ലബ്ബുകൾ അടുത്തമാസം നടക്കുന്ന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ മത്സരിക്കും.






