ജനാധിപത്യ മഹിള അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ കലാപത്തിനെതിരെ ഉപ്പുതറയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ജനാധിപത്യ മഹിളാ അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമം കേന്ദ്രസർക്കാർ നീതി പാലിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഉപ്പുതറയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈല സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹിള അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സുമ സുരേന്ദ്രൻ അധ്യക്ഷയായി.ഉപ്പുതറ ടൗണിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ പൊതുയോഗ വേദിയിൽ എത്തിയത്.
രാജ്യത്തെ മനുഷ്യരുടെ അവകാശങ്ങളെ ഒന്നും അംഗീകരിക്കാത്ത വർഗീയ പ്രസ്ഥാനമാണ് രാജ്യം ഭരിക്കുന്നത് എന്നും രണ്ട് സമുദായങ്ങൾ തമ്മിൽ കലാപം ഉണ്ടാകുമ്പോൾ രമ്യമായി പരിഹരിക്കാൻ ശ്രമിക്കാതെ സ്ത്രീകളെ നഗ്നരാക്കി തെരുവിൽ നടത്തി ലോകത്തിനു മുമ്പിൽ രാജ്യത്തെ നാണം കെടുത്തിയ ഭരണമാണ് ഇതെന്നും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം ഉണ്ടാകുമ്പോൾ പ്രതികരിക്കാൻ സാധിക്കാത്ത അവസ്ഥയാണ് പ്രഥമ പൗര ദ്രൗപതി മുർമ്മുവിന് പോലും എന്ന സ്ഥിതി വിശേഷമാണ് രാജ്യത്ത് എന്നും അവർ പറഞ്ഞു. അനിത റെജി, നിർമല നന്ദകുമാർ, ഷീല രാജൻ, സുധർമ, രാധാമണി, സജിത ഭായി, ബിനോജി , ഷാനിഫ ,ജിഷാ ദിലീപ്, എന്നിവർ പ്രസംഗിച്ചു.