ഇടുക്കി ജില്ലാ കലോത്സവം;സെൽഫി പോയിൻ്റിൻ്റയും കമാനത്തിൻ്റെയും കലാമികവ് ശ്രദ്ധേയം

ഇടുക്കി റവന്യൂ ജില്ല സ്കൂൾ കലോത്സവം നടക്കുന്ന കഞ്ഞികുഴിയിലെ സെൽഫി പോയിൻ്റിൻ്റെയും സ്വാഗത കമാനത്തിൻ്റെയും കലാമികവ് കലോത്സവനഗരിയെ ശ്രദ്ധേയമാക്കുന്നു.അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ താമസക്കാരായ ഒരു പറ്റം കലാകാരൻമാരാണ് ഇതിൻ്റെ നിർമ്മാണ ജോലികൾ ചെയ്തിരിക്കുന്നത്.മരത്തടികൾ, തുണി, പേപ്പർ ഗ്ലാസുകൾ മുതലായവ ഉപയോഗിച്ചു നിർമ്മിച്ചിരിക്കുന്ന സെൽഫി പോയിൻ്റ് സ്വാഗത കമാനങ്ങൾ ഏവരുടേയും പ്രശംസ ഇതിനോടകം പിടിച്ചു പറ്റി കഴിഞ്ഞു.
18 അടി ഉയരത്തിലും, 20 അടി വീതിയിലുമാണ് സ്വാഗത കമാനം നിർമ്മിച്ചിരിക്കുന്നത് കേജീസ് ജ്യൂവലറിയാണിത് സ്പോൺസർ ചെയ്തിട്ടുള്ളത്.16 അടി നീളത്തിലും 12 അടി ഉയരത്തിലുമാണ് സെൽഫി പോയിൻ്റ് ഒരുക്കിയിരിക്കുന്നത്. സെൽഫി പോയിൻ്റിലെത്തി ഫോട്ടോ എടുക്കാനും സെൽഫി എടുക്കാനും വലിയ തിരക്കുതന്നെയാണിവിടെ അനുഭവപ്പെടുന്നത്.
വിജയികളായെത്തുന്നവരും അദ്ധ്യാപകരും അനധ്യാപകരും അടക്കം വലിയൊരു സംഘം സെൽഫി പോയിൻ്റിലേക്കെത്തുന്നുണ്ട്.കലാകാരൻമാരായ എം.എസ് ബിജു , ജിജി ചെറിയാൻ, വി.റ്റി സാജൻ, റ്റി.ബി സുമേഷ്, സുധീഷ് ദാസ്, റ്റി. കെ സിജുമോൻ, പി.ജെ ജിജിമോൻ എന്നിവർ ചേർന്ന് ഏഴു രാവും പകലും ജോലി ചെയ്താണ് ഇതിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.
കട്ടപ്പന ഉപജില്ല കലോത്സവം മേരികുളത്തുവച്ചു നടന്നപ്പോഴും സെൽഫി പോയിൻ്റും സ്വാഗത കമാനവും ഒരുത്തിയതും ഇതേ സംഘത്തിൻ്റെ നേതൃത്വത്തിൽ തന്നെയായിരുന്നു.മേരികുളത്ത് ഇവരുടെ കലാമികവ് കാണുവാൻ ഇടയായ കഞ്ഞികുഴി സ്കൂളിലെ അധ്യാപകനായ പ്രവീൺ മോഹൻദാസാണ് ഈ കലാകാരൻമാരെ ഇവിടേക്കെത്തിച്ചത്.