ഇടുക്കിയിൽ പെൺമക്കളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിച്ച കേസിൽ പിതാവ് അറസ്റ്റിൽ

ഇടുക്കി ബൈസൺവാലി സ്വദേശിയെയാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് പെൺകുട്ടികൾ പീഡന വിവരം പുറത്തു പറഞ്ഞത്. 16 ഉം 17 ഉം 19ഉം വയസ് പ്രായമുള്ള മൂന്ന് മക്കളെയാണ് പിതാവ് വർഷങ്ങളായി പീഡിപ്പിച്ചു വന്നിരുന്നത്.മാതാവിനെ ഉറക്ക ഗുളിക നൽകി മയക്കി കിടത്തിയ ശേഷമായിരുന്നു മാനസിക വൈകല്യം ഉള്ള കുട്ടികളെ ഇയാൾ പീഡിപ്പിച്ചിരുന്നത്. വിവരം പുറംലോകം അറിയാതെ ഇരിക്കാൻ കുട്ടികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു.ചൈൽഡ് ലൈനിന്റെ നിർദേശപ്രകാരമാണ് രാജാക്കാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.