സാമൂഹിക പ്രതിബദ്ധതയുള്ള യുവജനങ്ങൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരണം - മന്ത്രി റോഷി അഗസ്റ്റിൻ

Nov 23, 2024 - 11:40
 0
സാമൂഹിക പ്രതിബദ്ധതയുള്ള യുവജനങ്ങൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരണം - മന്ത്രി റോഷി അഗസ്റ്റിൻ
This is the title of the web page

സാമൂഹിക പ്രതിബദ്ധതയുള്ള യുവജനങ്ങൾ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലേക്ക് കടന്നുവരണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അവനവനിലേക്ക് ഒതുങ്ങുന്ന ശീലം ഇന്ന് യുവജനങ്ങളിൽ കൂടിവരുന്ന സാഹചര്യത്തിലും, തൊഴിലിടങ്ങളിൽ നേരിടുന്ന കടുത്ത മാനസിക പ്രതിസന്ധികളെ മറികടക്കുന്നതിനും യുവാക്കൾ സാമൂഹിക, രാഷ്ട്രീയ പ്രതിബദ്ധതയുള്ളവരായി മാറുന്നതിലൂടെ സാധിക്കുമെന്ന് കേരള യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ പ്രസിഡണ്ട് ശ്രീ ജോമോൻ പൊടിപാറയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റിയിൽ കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡണ്ട് ശ്രീ ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തി.  ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലണം എന്ന പ്രമേയം യൂത്ത് ഫ്രണ്ട് എം സംസ്ഥാന നേതൃ ക്യാമ്പിൽ അവതരിപ്പിച്ചു എന്നും ഈ നിലപാടിന് വേണ്ടി യൂത്ത് ഫ്രണ്ട് എം നിലകൊള്ളും എന്നും ജോമോൻ പൊടിപാറ യോഗത്തിൽ പറഞ്ഞു.

നേതാക്കളായ ഷിജോ തടത്തിൽ,സിജോ പ്ലാത്തോട്ടം,വിപിൻ സി അഗസ്റ്റിൻ, ജെഫിൻ കൊടുവേലിൽ, ആൽബിൻ വറപോളക്കൽ, ജോമി കുന്നപ്പള്ളിൽ, അബിൻ രാജു, പ്രിന്റോ ചെറിയാൻ കട്ടക്കയം, ബ്രീസ് ജോയ് മുള്ളൂർ, രഞ്ജിത രാജേന്ദ്രൻ, അജേഷ് ടി ജോസഫ്, റോബിൻസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ കമ്മിറ്റി കേരള ജലഭിവഭ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow