തോട്ടം തൊഴിലാളികൾക്ക് ഒരു വീട് ;ബി.എം.എസിന്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തും

Nov 19, 2024 - 15:18
Nov 19, 2024 - 15:22
 0
തോട്ടം തൊഴിലാളികൾക്ക് ഒരു വീട് ;ബി.എം.എസിന്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തും
This is the title of the web page

കേരളത്തിൽ തോട്ടം മേഖലയിൽ ജോലി ചെയ്‌തു വരുന്ന പതിനായിരകണക്കിന് തൊഴിലാളികളെ വഞ്ചിക്കുന്ന സമിപനമാണ് കഴിഞ്ഞ 8 വർഷ കാലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാതിപത്യ മുന്നണി ഗവൺമെന്റ്റ്., ജസ്റ്റിസ് കൃഷ്‌ണൻനായർ കമ്മിഷൻ റിപ്പോർട്ടിൻ്റെ അടി സ്ഥാനത്തിൽ തോട്ടം ഉടമകൾക്ക് പിണറായി സർക്കാർ നിരവധി ആനുകുല്യങ്ങളും ഇളവുകളും നൽകി. എന്നാൽ തൊഴിലാളികൾ തിർത്തും അവഗണിക്കപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇപ്പേഴും ബ്രീട്ടിഷുകാരുടെ കാലത്ത് പണികഴിപ്പിച്ച ജീർണ്ണിച്ച ഒറ്റമുറി ലയങ്ങളിലാണ് ഇവർ അന്തിയുറങ്ങുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി ബി.എം.എസ് പ്രക്ഷേഭപാതയിലാണ്. തോട്ടം തൊഴിലാളികൾക്ക് വാസയോഗ്യമായ വീട് നിർമ്മിച്ച് നൽകുക, ആരോഗ്യയ സുരക്ഷ ഉറപ്പു വരുത്തുക, മിനിമം വേതനം 800 രൂപയാക്കുക, പരിധിയില്ലാതെ നിയമാനുസൃത ബോണസ് നൽകുക ഗ്രാറ്റുവിറ്റി,പി.എഫ് കുടിശിഖ ഉടൻ കൊടുത്തു തീർക്കുക, അടച്ചുപൂട്ടിയ തോട്ടങ്ങൾ തുറന്നു പ്രവർത്തിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബി.എം.എസ് നേത്യത്വത്തിൽ സംസ്ഥാന വ്യപകമായി നടത്തപ്പെടുന്ന പ്രക്ഷേഭ പരിപാടികളുടെ ഭാഗമായി 2024 നവംബർ മാസം 20-ാം തിയതി ഇടുക്കി ജില്ലാ എസ്റ്റേറ്റ് മസ്‌ദൂർ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പിരുമേട്, നെടുംങ്കണ്ടം എന്നിവിടങ്ങളിലെ പ്ലാന്റേഷൻ ഇസ്പെക്‌ടറുടെ (I.P) ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തുവാൻ തിരുമാനിച്ചിരിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പീരുമേട്ടിൽ നടത്തപ്പെടുന്ന ധർണ്ണാസമരം കേരളാപ്രദേശ് പ്ലാൻറേഷൻ മസ്‌ദൂർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.സിബിവർഗ്ഗിസ് ഉദ്ഘാടനം ചെയുന്നതാണ്.ബി.എം. എസ് ജില്ലാ സെക്രട്ടറി ശ്രീ കെ.സി സിനീഷ്‌കുമാർ യൂണിയൻ നേതാക്ക ളായ എസ്.ജി മഹേഷ്, റ്റി.കെ. ശിവദാസൻ, പി.മോഹനൻ, എസ്.സുനിൽ, എ.പി സഞ്ചു, എന്നിവർ പങ്കെടുത്ത് സംസാരിക്കുന്നതാണ്.

നെടുംങ്കണ്ടെത്ത് നടത്തപ്പെടുന്ന ധർണ്ണാസമരം ബി.എം.എസ് സംസ്ഥാന സെക്രട്ടറി  കെ.വി മധുകുമാർ ഉദ്ഘാടനം ചെയ്യും . ബി.എം.എസ് ജില്ലാ പ്രസിഡൻ്റ് എം.പി റെജികുമാർ യൂണിയൻ നേതാകളായ വി.എസ് രാജ,കെ.കെ സനു, കെ.പി പാൽരാജ്. പി.റ്റി ബാബു എന്നിവർ പങ്കെടുത്ത് സംസാരിക്കുന്നതാണ്.

പത്രസമ്മേളനത്തിൽ ഫെഡറേഷൻ ദേശിയ സമിതി അംഗം എൻ.ബി ശശിധരൻ എസ്റ്റേറ്റ് മസ്‌ദൂർ സംഘം ജനറൽ സെക്രട്ടറി കെ.സി സിനീഷ്‌കുമാർ ഫെഡറേഷൻ വൈസ് പ്രസിഡൻ്റ് ബി.വിജയൻ ഫെഡറേഷൻ സ്റ്റേറ്റ് ട്രഷറർ എസ്.ജി മഹേഷ് എസ്റ്റേറ്റ് മസ്‌ദൂർ സംഘം ട്രഷറർ വി.എസ്.രാജ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow