പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കുട്ടി പോലീസ് സംഘം

നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ 41 സീനിയർ കേഡറ്റുകൾ കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തി ദൈനംദിന പ്രവർത്തനങ്ങൾ മനസ്സിലാക്കി. കട്ടപ്പന ഇൻസ്പെക്ടർ ഓഫ് പോലീസ് റ്റി. സി മുരുകൻ സംസ്ഥാന പോലീസ് സേനയുടെ ഘടനയും പ്രവർത്തന ലക്ഷ്യങ്ങളും കേഡറ്റുകളോട് വിശദീകരിച്ചു. ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് തയ്യാറാക്കുന്ന രീതി, പോലീസ് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ, കേസ് ഫയലുകൾ തയ്യാറാക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന രീതി, വയർലെസ് സംവിധാനം തുടങ്ങിയ കാര്യങ്ങൾ ഡ്രിൽ ഇൻസ്‌ട്രെക്ടർ ശരണ്യ പരിചയപ്പെടുത്തി. സിവിൽ പോലീസ് ഓഫീസറായ സനീഷ് ഡോമൻ വിവിധ റൈഫിളുകൾ,പിസ്റ്റൾ തുടങ്ങിയവ പരിചയപ്പെടുത്തിയത് കുട്ടി പോലീസ് സംഘം വളരെ കൗതുകത്തോടെ മനസ്സിലാക്കി.ഡ്രിൽ ഇൻസ്ട്രക്‌ടർ മനു, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് കുമാർ റ്റി.എസ്സ്, ശാലിനി എസ്സ് നായർ എന്നിവർ സ്റ്റേഷൻ സന്ദർശനത്തിന് നേത്യത്വം നൽകി.