ജില്ലാ പദ്ധതി : ഉപസമിതികളായി പരിശീലനം തുടങ്ങി

Nov 15, 2024 - 13:02
 0
ജില്ലാ പദ്ധതി : ഉപസമിതികളായി
പരിശീലനം തുടങ്ങി
This is the title of the web page

ജില്ലയിലെ വിവിധ വികസന  മേഖലകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിലയിരുത്താനും നിലവിലുള്ള വിഭവങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയ്ക്കാവശ്യമായ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ രൂപീകരിക്കുന്നതിനുമുള്ള ജില്ലാ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വിഷയ മേഖലകളിലായി 413 അംഗങ്ങളെ ഉൾപ്പെടുത്തി 27 ഉപസമിതികൾ രൂപീകരിച്ചു. ജില്ലാ ആസൂത്രണ സമിതിയെ സഹായിക്കുന്നതിനായാണിത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന ആസൂത്രണ ബോർഡിന്റെ മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, ജില്ലാ ആസൂത്രണ സമിതി എന്നിവരുടെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട് ഉപസമിതി അംഗങ്ങൾക്കുള്ള പരിശീലനം തുടങ്ങി. നവംബർ 13 മുതൽ 5 ദിവസങ്ങളിലായി 10 സെഷനുകളായിട്ടാണ് പരിശീലനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആദ്യ ദിവസം പാർപ്പിടം,, അതിദാരിദ്ര്യം, വിനോദ സഞ്ചാരം എന്നീ മേഖലകൾക്കും ആരോഗ്യം, ശുചിത്വം, മാലിന്യ സംസ്കരണം, കുടിവെള്ളം എന്നീ മേഖലകൾക്കുമാണ് പരിശീലനം നൽകിയത്. ജില്ലാ പദ്ധതി സംബന്ധിച്ച പൊതു വിവരങ്ങളടങ്ങിയ സെഷൻ ജില്ലാ പ്ലാനിംഗ് വിഭാഗവും ടേബിളുകൾ, ചാർട്ടുകൾ എന്നിവ തയ്യാറാക്കി അവലോകനം ചെയ്യുന്നത് സംബന്ധിച്ച വിശദ വിവരങ്ങളടങ്ങിയ സെഷൻ ജില്ലാ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഉദ്യോഗസ്ഥരും നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow