ശബരിമല മണ്ഡലകാലത്തെ വരവേൽക്കാൻ സജ്ജമായി ഇടുക്കി ജില്ലാ പോലീസ് സേന
മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് പ്രധാന ഇടത്താവളങ്ങളായ കുമളി, വണ്ടിപ്പെരിയാർ, സത്രം - പുല്ല്മേട് ,പീരുമേട് കുട്ടിക്കാനം , പെരുവന്താനം ഉൾപ്പെടെയുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സുരക്ഷയുടെ ഭാഗമായി പോലീസ് സേന സജ്ജമായി കഴിഞ്ഞു. പത്ത് ക്ലസ്റ്ററുകളിലായി ഒരു ഡി.വൈ.എസ്. പി. ഉൾപ്പെടെ മൊത്തം 412 പോലീസ് സേനാഗംങ്ങളും, 150 ഓളം സ്പെഷ്യൽ പോലീസും ഉണ്ടാകും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ സേനാഗംങ്ങൾ എത്തിചേർന്നു.
ഇവർക്ക് വേണ്ടി എറണാകുളം ഡി ഐ.ജി. തോംസൺ ജോസിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ബ്രീഫിംഗ് പരിപാടികൾ സംഘടിപ്പിച്ചു.ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തർക്ക് ആവശ്യമായ സേവനങ്ങൾ നമ്മൾ നൽകണമെന്നും വളരെ മര്യാദയോടും സ്നേഹത്തോടും കൂടി വേണം ഇടപെടാൻ എന്നും ഏതുതരത്തിലുള്ള വിഷയങ്ങൾ ഉണ്ടായാലും അത് മേൽ ഉദ്യോഗസ്ഥനെ അറിയിക്കണം എന്നും, ഡി. ഐ.ജി. സേനാംഗങ്ങളോടായി പറഞ്ഞു.
അയ്യപ്പഭക്തർക്ക് ആയി കൃത്യമായ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തും ഏതു സമയത്തും അയ്യപ്പഭക്തർക്ക് പോലീസ് സെനയുടെ സേവനം ലഭ്യമാക്കും കഴിഞ്ഞ മണ്ഡലകാലത്ത് സത്രത്തിൽ ഉണ്ടായ തിരക്ക് ക്രമീകരിക്കുന്നതിന് വേണ്ടി തിരക്ക് ഉണ്ടാകുന്നതനുസരിച്ച് കൂടുതൽ പോലീസ് സേന അംഗങ്ങളെ അംഗങ്ങളെ വിന്യസിക്കുകയും ചെയ്യും.
ഇതോടൊപ്പം ഫയർഫോഴ്സ് ഫോറസ്റ്റ് ആരോഗ്യവകുപ്പ് റവന്യൂ ഡിപ്പാർട്ട്മെന്റ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് മണ്ഡലകാലത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്നത് എന്ന് ജില്ലാ പോലീസ് മേധാവി റ്റി കെ വിഷ്ണു പ്രദീപ് പറഞ്ഞു. ഇതോടൊപ്പം പുല്ല് മേട്ടിലും സത്രത്തിലുമായി ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചും റേഞ്ച് ഡി.ഐ.ജി. സേനാഗംഗളുമായി ചർച്ച നടത്തി.
പുതിയ മണ്ഡലകാലത്തെ വരവേൽക്കുന്നതിനായി ഏല്ലാവരുടെയും സഹകരണം ഡി.ഐ.ജി. അഭ്യർത്ഥിച്ചു. നാളെ മുതൽ തന്നെ പോലീസ് സേനാംഗങ്ങൾ നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഡ്യൂട്ടിയിൽ ഏർപ്പെടും, ഇതിനുശേഷം ഡിഐജി സത്രത്തിലും സന്ദർശനം നടത്തി .ഇടുക്കി ജില്ലാ പോലീസ് മേധാവി റ്റി കെ. വിഷ്ണു പ്രദീപ്, കട്ടപ്പന എ എസ്.പി. രാജേഷ് കുമാർ, ഡി.വൈ.എസ്.പി.മാരായ സജീവ് ചെറിയാൻ, വിശാൽ ജോൺസൺ, കെ.ആർ. ബിജു, വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ഡി. സുവർണ്ണ കുമാർ തുടങ്ങിയവർ പോലീസ് സേന അംഗങ്ങൾക്കായി ഏർപ്പെടുത്തിയ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.