ഐ .എൻ .ടി.യുസി റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി ധർണ്ണ സംഘടിപ്പിച്ചു
ചുമട്ടുതൊഴിലാളികളെ ചൂഷണത്തിൽ നിന്നും മുക്തമാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, സ്‌കാറ്റേഡ് മേഖലയിലെ തൊഴിലാളികളുടെ രജിസ്ട്രേഷൻ പുനരാരംഭിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഐ.എൻ.ടി.യുസി റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് കട്ടപ്പന സബ് ഓഫീസിലേക്ക് തൊഴിലാളി ധർണ്ണ സംഘടിപ്പിച്ചത് .ധർണ്ണ സമരം കെ. പി. സി .സി സെക്രട്ടറി തോമസ് രാജൻ ഉദ്ഘടനം ചെയ്തു.



