ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലണം യൂത്ത് ഫ്രണ്ട് (എം)

Nov 13, 2024 - 15:22
 0
ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലണം യൂത്ത് ഫ്രണ്ട് (എം)
This is the title of the web page

കാട് ഇറങ്ങി ജനവാസ മേഖലകളിൽ എത്തുന്ന വന്യജീവികൾ മനുഷ്യൻറെ ജീവൻ അപഹരിക്കുന്നതും, കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും നിയന്ത്രിക്കുവാൻ ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലണമെന്നും, ഇതിനുള്ള അവകാശം കർഷകന് നൽകണമെന്നും കേരള യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡൻറ് ശ്രീ. ജോമോൻ പൊടിപാറ ഏറ്റുമാനൂർ കാസ മരിയ സെൻററിൽ നടന്ന കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന നേതൃ ക്യാമ്പിൽ പ്രമേയം അവതരിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വംശനാശം സംഭവിക്കുന്ന ജീവജാലങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി 1972 കൊണ്ടുവന്ന വനം, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തുകൊണ്ട് മനുഷ്യ ജീവനും സ്വത്തിനും വെല്ലുവിളി സൃഷ്ടിക്കുന്ന മുഴുവൻ വന്യമൃഗങ്ങളെയും നിയന്ത്രിക്കുന്നതിന് വേണ്ട നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും, വന്യജീവി ആക്രമണങ്ങൾ വർധിക്കുന്നതിന്റെ കാരണം കൃത്യമായി മനസ്സിലാക്കിക്കൊണ്ട് വനത്തിനുള്ളിൽ വന്യജീവികൾക്ക് ആവശ്യമായ ആയ ജലവും, ആഹാരവും ലഭ്യമാക്കുന്നതിനുള്ള നടപടി വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും വന്യജീവികൾ കാടുവിട്ടിറങ്ങുന്നതിനുള്ള സാഹചര്യം പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതുമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിദേശരാജ്യങ്ങളിൽ നടപ്പാക്കിയിട്ടുള്ള കള്ളിഗ് പോലെയുള്ള പദ്ധതികൾ നമ്മുടെ രാജ്യത്തും നടപ്പിലാക്കുന്നതിലൂടെ വന്യജീവികളുടെ ക്രമാതീതമായ വർദ്ധനവിന് ഒരു പരിഹാരം കാണുവാൻ സാധിക്കുന്ന സാഹചര്യത്തിൽ അത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ കൃത്യമായ നിലപാട് സ്വീകരിച്ചുകൊണ്ട് നിയമഭേദഗതി നടപ്പിൽ വരുത്തണമെന്നും പൊതുജനത്തിന്റെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നും പ്രമേയത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട്  സിറിയക് ചാഴികാടൻ്റെ നേതൃത്വത്തിൽ നടന്ന കേരള യൂത്ത് ഫ്രണ്ട് (എം) സ്റ്റേറ്റ് ലീഡേഴ്സ് സമ്മിറ്റ് കേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ  ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യുകയും ,പാർലമെൻററി പാർട്ടി ലീഡറും സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രിയുമായ  റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു,

പാർട്ടി വൈസ് ചെയർമാൻ  തോമസ് ചാഴികാടൻ എക്സ് എം പി,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ  സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, അഡ്വക്കറ്റ് അലക്സ് കോഴിമല , അഡ്വക്കറ്റ് ജോബ് മൈക്കിൾ എംഎൽഎ,  സാജൻ തൊടുക,ബേബി ഉഴുതുവാൻ എന്നീ നേതാക്കൾ പങ്കെടുത്ത ക്യാമ്പിൽ, ജില്ലയിൽ നിന്നും സംസ്ഥാന നേതാക്കളായ ജെഫിൻ കൊടുവേലിൽ, വിപിൻ സി അഗസ്റ്റിൻ, റോയ്സൺ കുഴിഞ്ഞാലിൽ, അനിൽ ആൻറണി കോലത്ത്, അനീഷ് മങ്ങാരത്ത് എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow