സൗജന്യ നൈപുണ്യ വികസനദായക പദ്ധതി : അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ മിഷന് മുഖേന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ദീന് ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശ്യല്യ യോജന പദ്ധതിയുടെ ഭാഗമായ സൗജന്യ നൈപുണ്യ വികസനദായക പദ്ധതിയിലേക്ക് അപേക്ഷിക്കാം. കുടുംബശ്രീ മിഷന് എംപാനല്‍ ചെയ്ത തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി നിര്‍വ്വഹണ ഏജന്‍സി നടത്തുന്ന ക്രെഡിറ്റ് പ്രൊസസിംഗ് ഓഫീസര്‍ എന്ന കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇടുക്കി ജില്ലയിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന +2/ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള എസ്.സി/എസ്.റ്റി/ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ലഭിക്കുക. പ്രായപരിധി 18-29 വയസ്. കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 16. ഫോൺ: 9400200928, 8590446611.