ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ ഉപ്പുതോട് യൂണിറ്റിന്റെ വാർഷികാഘോഷങ്ങൾ നടന്നു
ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ ഇടുക്കി രൂപതയുടെ ഓരോ ഇടവകകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻറെ ഉപ്പുതോട് യൂണിറ്റ് വാർഷികാഘോഷങ്ങൾ ആണ് ഉപ്പുതോട് സെൻറ് ജോസഫ് ഹാളിൽ നടന്നത്. വീട്ടമ്മമാരുടെ നേതൃത്വത്തിലുള്ള സ്വയം സഹായ സമിതികൾ രൂപീകരിച്ചാണ് ഗിരിജ്യോതി ക്രഡിറ്റ് യൂണിയൻ പ്രവർത്തിച്ചുവരുന്നത്. വാർഷികാഘോഷ പരിപാടികൾ ഹൈറേഞ്ച് ഡെവലപ്മെൻറ് സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് കൊച്ചുകുന്നേൽ ഉദ്ഘാടനം ചെയ്തു.
ഉപ്പുതോട് സെൻ്റ് ജോസഫ് ഇടവക വികാരി ഫാ.തോമസ് നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് സലോമിടോമി,സെക്രട്ടറി ക്ലാരമ്മ മാത്യു, എച്ച്ഡിഎസ് സെക്രട്ടറി എബിൻ തോമസ്, കോ-ഓഡിനേറ്റർ കുഞ്ഞമ്മ തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡെന്നി മോൾ രാജു, ബീന ജോമോൻ , യൂണിറ്റ് ഭാരവാഹിയായ ലൂസി സി.സി. എന്നിവർ സംസാരിച്ചു. ജെ.എൽ. ജി ഗ്രൂപ്പ് ഭാരവാഹികളെയുംഫാം ഫ്രണ്ട്സ് അംഗങ്ങളെയും ചടങ്ങിൽ അനുമോദിച്ചു. കുട്ടികളും യൂണിറ്റ് അംഗങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.