ഒന്നാം മൈൽ ഒട്ടകത്തലമേട് ഗതാഗതയോഗ്യമാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒട്ടകത്തലമേട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ഒന്നാം മൈൽ ഒട്ടകത്തലമേട് റോഡ് ഉപരോധിച്ചു
ഒന്നാം മൈൽ ഒട്ടകത്തലമേട് ഗതാഗതയോഗ്യമാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒട്ടകത്തലമേട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ഒന്നാം മൈൽ ഒട്ടകത്തലമേട് റോഡ് ഉപരോധിച്ചു. ഉപരോധ സമരം സമരസമിതി ചെയർമാൻ ബിജു മറ്റപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. എബ്രാഹം വാലയിൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യ്തു. അടിയന്തിരമായി റോഡ് ഗതാഗതയോഗ്യമക്കണം എന്നും ഇല്ലാത്ത പക്ഷം വൻ സമരപരിപാടി സംഘടിപ്പിക്കുമെന്നും സമര നേതാക്കൾ അറിയിച്ചു .
വർഷങ്ങളായി പൊട്ടി പൊളിഞ്ഞു താറുമാറായി കിടക്കുന്ന റോഡ് ഇതുപോലെ ഒരു റോഡ് മറ്റൊരിടത്തും കാണാൻ ഇല്ല എന്നും , അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഒട്ടകത്തലമേട് എന്നിട്ടും അവഗണന മാത്രം ആണ് ഈ മേഖലയ്ക്കുള്ളത് ഒട്ടകത്തമേട്ടിൽ അറിയപ്പെടുന്ന റിസോർട്ടുകൾ ഉള്ള ഒരു പ്രദേശം കൂടിയാണ് അധികാരികൾ ഉടൻ ഇടപെട്ട് റോഡ് ഗതാഗതയോഗ്യമാക്കി തരുമാറാകണം എന്ന് ജനകീയ സമര സമിതി ഈ സമരത്തിലൂടെ ആവശ്യപ്പെട്ടു.