വണ്ടിപ്പെരിയാർ മഹല്ല് കമ്മിറ്റിയിൽ ഉണ്ടായ പ്രശ്നങ്ങൾ രാഷ്ട്രീയവൽക്കരിക്കാൻ ഉള്ള ശ്രമമാണ് മുസ്ലിം ലീഗ് ഭാരവാഹികൾ നടത്തുന്നതെന്ന് എസ്ഡിപിഐ ഭാരവാഹികൾ
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വണ്ടിപ്പെരിയാർ ജമാഅത്ത് കമ്മിറ്റിയിൽ നിന്നും രണ്ട് യുവാക്കളെ പുറത്താക്കിയതുമായുള്ള വിഷയത്തിൽ തർക്കം നിലനിന്നിരുന്നു. ഈ തർക്കം കയ്യാങ്കളിയിൽ എത്തുകയും ജുമാനമസ്കാരത്തിന് ശേഷം പള്ളിയുടെ വാതുക്കൽ വച്ചുതന്നെ സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു.തുടർന്ന് ജമാഅത്ത് ഫെഡറേഷൻ സംഭവത്തിൽ ഇടപെട്ടു മർദ്ദനമേറ്റ ആളുകൾ പോലീസിൽ പരാതി നൽകുകയും ചെയ്തു.
ഇതേ തുടർന്നാണ് മർദ്ദനത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണ് എന്ന് കാണിച്ചുകൊണ്ട് മർദ്ദനമേറ്റ ഹാരിസ് രാഹുമാൻ,യാസിൻ മുഹമ്മദ് എന്നിവർ പോലീസിൽ പരാതി നൽകിയിരുന്നത്. എന്നാൽ മറ്റൊരു മഹല്ലിൽ നമസ്കാരത്തിന് ശേഷം ഈ മഹല്ലിൽ എത്തുകയും തർക്കത്തിൽ ഇടപെടുകയും ചെയ്ത വ്യക്തിയാണ് ഹാരിസ് എന്നും ഈ കയ്യാങ്കളിയിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും,പ്രശ്നങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലാ മുസ്ലിംലീഗിന്റെ ടൗൺ സീറ്റ് നഷ്ടപ്പെട്ടതിലുള്ള വേവലാതിയാണ് എന്നും എന്നും SDPI ഭാരവാഹിയും ഗ്രാമ പഞ്ചായത്തംഗവുമായ കെ എ റഹ നാസ് പറഞ്ഞു.
വണ്ടിപ്പെരിയാർ ജമാഅത്ത് കമ്മിറ്റി അംഗവും മുസ്ല്ലീം ലീഗ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ THഅബ്ദുൽ സമദ് സംഭവത്തിൽ പ്രശ്നങ്ങൾ ഒന്ന് വേണ്ട എന്ന് പറയുകയും പിന്നീട് ഈ വിഷയം രാഷ്ട്രീയവൽക്കരിച്ച് രംഗത്ത് എത്തുകയുമായിരുന്നു എന്നും . മഹല്ലിലെ ചില വിഷയങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾക്ക് . SDPI കാരണമാണ് എന്ന് കാണിച്ചുകൊണ്ട് ചില പ്രചരണങ്ങൾ നടത്തുന്നതായും SDPI പീരുമേട് മണ്ഡലം പ്രസിഡണ്ട്.
ഇത്തരം ചെറിയ പ്രശ്നങ്ങൾ ഊതി വീർപ്പിച്ചു കാട്ടിക്കൊണ്ടുള്ള പ്രചരണങ്ങളുടെ അടിസ്ഥാനത്തിലാണ് വണ്ടിപ്പെരിയാറിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നത് എന്ന് ആരോപിച്ചുകൊണ്ട് കഴിഞ്ഞദിവസം പോലീസ് സുരക്ഷ ഏർപ്പെടുത്തിയതെന്നും . മഹല്ല് കമ്മിറ്റിയിൽ ഉണ്ടായ വിഷയങ്ങൾ ഭാരവാഹികൾ തമ്മിൽ ചർച്ച ചെയ്തു തീർക്കേണ്ടതാണെന്നും ഇതൊരു മത സാമൂഹിക രാഷ്ട്രീയമായി മാറ്റുവാൻ ശ്രമിക്കരുതെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എസ്ഡിപിഐ പ്രവർത്തകർ വണ്ടിപ്പെരിയാറിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
എസ്ഡിപിഐ പീരുമേട് മണ്ഡലം പ്രസിഡണ്ട് ഷാജഹാൻ മ്ലാമല,വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് 7 ആം വാർഡ് മെമ്പർ കെ എ.റഹ്നാസ് , എസ്ഡിപിഐ വണ്ടിപ്പെരിയാർ ബ്രാഞ്ച് പ്രസിഡണ്ട് നിസാം എം കെ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.