പുളിയന്മല കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ ഫിലാറ്റലിക്ക് എക്സിബിഷനും ഫിലാറ്റലിക് ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു
വിദ്യാർത്ഥികളുടെ ക്ഷമയും സ്ഥിരോത്സാഹവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സംരംഭമാണ് ഫിലാറ്റലി ക്ലബ്. സ്റ്റാമ്പുകളിൽ അച്ചടിച്ച ഒരു ചെറിയ ചിത്രത്തിൻ്റെ സൂക്ഷ്മമായ വിശദാംശങ്ങൾ പഠിക്കുമ്പോൾ സങ്കീർണതകൾ മനസ്സിലാക്കാൻ ക്ലബ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ സഹായിക്കുന്നു. സ്റ്റാമ്പുകൾ ശേഖരിക്കുന്ന ശീലം, വസ്തുക്കളെ തരംതിരിക്കാനും നല്ല കാര്യങ്ങൾ ഓർത്തിരിക്കാനുമുള്ള അസാധാരണമായ കഴിവുകൾ വിദ്യാർത്ഥികൾക്കിടയിൽ വളർത്തിയെടുക്കുന്നു.
ഫിലാറ്റലി ക്ലബ്ബിന് കീഴിൽ നിരവധി പരിപാടികളും സംഘടിപ്പിക്കുന്നു. ഇത്തരത്തിൽ വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുളിയന്മല കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ ഫിലാറ്റലിക് ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.കാഞ്ഞിരപ്പള്ളി എ കെ ജെ എം ഹയർസെക്കൻഡറി സ്കൂൾ ഫിലാറ്റലിസ്റ്റ് ഫാ.വിൽസൺ പുതുശ്ശേരി എസ് ജെ ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയിൽ ഫിലാറ്റലിക് എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. കാർമൽ സിഎംഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ബേണി ജോസ് മാത്യു അധ്യക്ഷനായിരുന്നു. കട്ടപ്പന സബ് ഡിവിഷനിലെ തപാൽ ഇൻസ്പെക്ടർ അരുൺ പി ആന്റണി വിഷയത്തിൽ സന്ദേശം നൽകി. തുടർന്ന് ഫിലാറ്റിലേറ്റിങ് ലെവൽ 1 സ്പർഷ് വിജയികളെ അനുമോദിച്ചു.