ബിജെപിക്ക് വേണ്ടി കാസർകോട് മുതൽ തിരുവനന്തപുരം വരെ കള്ളപ്പണമെത്തി'; ധർമ്മരാജന്റെ മൊഴി പുറത്ത്

Nov 4, 2024 - 12:33
 0
ബിജെപിക്ക് വേണ്ടി കാസർകോട് മുതൽ തിരുവനന്തപുരം വരെ കള്ളപ്പണമെത്തി'; ധർമ്മരാജന്റെ മൊഴി പുറത്ത്
This is the title of the web page

കേരളത്തിലെല്ലായിടത്തും ബിജെപിക്കായി കള്ളപ്പണമെത്തിച്ചെന്ന് ധർമരാജന്‍റെ മൊഴി. കാസർകോട് മുതല്‍ തിരുവനന്തപുരം വരെ കള്ളപ്പണമെത്തിയെന്നാണ് മൊഴി. കാസർകോട് പോയി കോഴിക്കോട് മേഖലാ സെക്രട്ടറിക്ക് നല്‍കിയത് ഒന്നര കോടി, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര കോടി എന്നിങ്ങനെയാണ് മൊഴി. ആകെ എട്ട് കോടി കവര്‍ച്ച ചെയ്യപ്പെട്ടു എന്നും ആദ്യ അന്വേഷണത്തിന്റെ ഭാഗമായി നൽകിയ മൊഴിയിൽ പറയുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആകെ കേരളത്തിൽ എത്തിയത് 41 കോടി രൂപയാണ്. കര്‍ണാടകത്തില്‍ നിന്ന് നേരിട്ടെത്തിച്ചത് 14 കോടിയോളം രൂപ. 8 കോടി കവർച്ച ചെയ്യപ്പെട്ടു. മൂന്നരക്കോടി കൊടകരയില്‍ കവര്‍ന്നെന്നും നാലരക്കോടി സേലത്ത് കവര്‍ന്നെന്നും ധർമരാജന്‍റെ മൊഴി പറയുന്നുണ്ട്. കാസർകോട് മുതല്‍ തിരുവനന്തപുരം വരെ ബിജെപിക്കായി കള്ളപ്പണമെത്തി.

 കണ്ണൂരിലേക്ക് 1.40 കോടി, കാസര്‍കോട് പോയി കോഴിക്കോട് മേഖലാ സെക്രട്ടറിക്ക് നല്‍കിയത് 1.5 കോടി, കോഴിക്കോട് ഒരു കോടി, ആലപ്പുഴ 1.5 കോടി തൃശൂരില്‍ എത്തിയത് പന്ത്രണ്ട് കോടി, തിരുവനന്തപുരത്ത് 10 കോടിയിലേറെ. 2021 കാലത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത ആകെ കേരളത്തിലെത്തിയതെന്നാണ് ധര്‍മ്മരാജന്‍ പൊലീസിനോട് വെളിപ്പെടുത്തിയ്. പൊലീസ് ഇക്കാര്യം ഇഡിയെയും ഐടിയെയും അറിയിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow