മുരിക്കാട്ടുകുടി ഗവർമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെയും സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു

Nov 2, 2024 - 10:16
 0
മുരിക്കാട്ടുകുടി ഗവർമെന്റ്  ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെയും സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കേരളപ്പിറവി ദിനം  ആഘോഷിച്ചു
This is the title of the web page

മുരിക്കാട്ടുകുടി ഗവൺമെന്റ്  ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെയും സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. യുവധാര സാഹിത്യ പുരസ്കാര ജേതാവ് റോബിൻ എഴുത്തുപുര മലയാളത്തിൽ ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്ത പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ സുരേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു.തുടർന്ന് റോബിൻ എഴുത്തുപുര കുട്ടികളുമായി മലയാള കവിതകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു..ഹെഡ്മാസ്റ്റർ മുനീയ സാമി സീനിയർ അസിസ്റ്റൻറ് സിബി ജോസഫ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീജ സി വി,സോഷ്യൽ സർവീസ് ക്ലബ്ബ് കോഡിനേറ്റർ ലിൻസി ജോർജ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow