സി എച്ച് ആർ വിഷയത്തിൽ ഇടതു സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി; നവംബർ 4,5 തീയതികളിൽ കട്ടപ്പനയിൽ നിരാഹാര സമരം

സി എച്ച് ആർ വിഷയത്തിൽ ഇടതു സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 4,5 തീയതികളിൽ കട്ടപ്പനയിൽ നിരാഹാര സമരം നടത്തും. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ അധ്യക്ഷത വഹിക്കുന്ന സമരത്തിൽ ഡിസിസി പ്രസിഡന്റ് സിപി മാത്യു ഉദ്ഘാടനം നിർവഹിക്കും. കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം ജോസഫ് വാഴക്കൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.