മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉത്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു

ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ശുചിത്വ സന്ദേശറാലിക്ക് ശേഷമാണ് മന്ത്രി പങ്കെടുത്ത ഉത്ഘാടന സമ്മേളനം നടന്നത്. കമ്പിളികണ്ടത്തെ ടേക്ക് എ ബ്രേക്ക് സമുശ്ച്ചയത്തിൻ്റെ ഉത്ഘാടനവും മന്ത്രി നിർവ്വഹിച്ചു.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരിൻ്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കൊന്നത്തടി പഞ്ചായത്തിലെ സ്ഥാപനങ്ങളും ടൗണുകളും ഉൾപ്പെടെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉത്ഘാടനമാണ് കമ്പിളികണ്ടത്ത് മന്ത്രി റോഷി അഗസ്റ്റ്യൻ നിർവ്വഹിച്ചത്.
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ ഒരു മാസം പിന്നിട്ടപ്പോൾ പഞ്ചായത്തിലെ സ്കൂളുകൾ, അംഗൻവാടികൾ, ആശൂപത്രി, ആരോഗ്യ ഉപകേന്ദ്രങ്ങൾ, കൃഷി ഓഫീസ്, മൃഗാശുപത്രി ഉൾപ്പെടെയുള്ളവയും, പഞ്ചായത്തിലെ പ്രധാന ടൗണുകളും ഹരിത കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. ആയിരക്കണകണക്കിന് പേർ പങ്കെടുത്ത ശുചിത്വ സന്ദേശറാലിക്ക് ശേഷം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. ബിനു അദ്ധ്യക്ഷത വഹിച്ചു.
അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സോമൻ ചെല്ലപ്പൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത് അംഗം ഷൈനി സജി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ്യ റനീഷ് , വൈസ് പ്രസിഡൻ്റ് സാലി കുര്യാച്ചൻ, ബ്ലോക് പഞ്ചായത്ത് അംഗം സനില രാജേന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ ശുചിത്വമിഷൻ പ്രവർത്തകർ,ആരോഗ്യ പ്രവർത്തകർ,ആശാവർക്കർമാർ അംഗൻവാടി ജീവനക്കാർ,ഹരിത കേരള മിഷൻ പ്രവർത്തകർ, പഞ്ചായത്തിലെ മറ്റ് സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ വ്യാപാരി പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ പരിപാടികളിൽ പങ്കെടുത്ത് സംസാരിച്ചു.