കട്ടപ്പന ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു
കട്ടപ്പന ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു. എ ഇ ഓ യശോധരൻ കെ കെ ലോഗോ പ്രകാശനം ചെയ്തു.നവംബർ 13, 14 ,15 ,തീയതികളിൽ മേരികുളം സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം നടന്നുന്നത്.ഇതിൻറെ മുന്നോടിയായിട്ടാണ് ലോഗോ പ്രകാശനം ചെയ്തത്. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളിൽ നിന്ന് കലോത്സവത്തിന് അനുയോജ്യമായ പേരുകൾ ക്ഷണിക്കുകയും മേരികുളം സെൻ്റ്. മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ കെസിയ മോൾ സി.കെ നിർദ്ദേശിച്ച "ദ്യുതി 2024" എന്ന പേര് തിരഞ്ഞെടുക്കുകയും ചെയ്തു.
വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്ത ലോഗോകളിൽ നിന്നും അനുയോജ്യമായി വിദഗ്ദ്ധ സമിതി തിരഞ്ഞെടുത്തത് സെൻ്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അർജുൻ കൃഷ്ണ എം.എസ് തയ്യാറാക്കിയ ലോഗോയാണ്.പരിപാടിയിൽ സ്കൂൾ മാനേജർ ഫാദർ വർഗീസ് കുളംപുളളിയിൽ , പ്രോഗ്രാം കൺവീനർ മാർട്ടിൻ ജോസഫ് ജനറൽ കൺവീനർ ജോസഫ് സെബാസ്റ്റ്യൻ, ഹയർ സെക്കൻഡറി ജില്ലാ കോഡിനേറ്റർ ജോസഫ് മാത്യു, ത്രേസ്യമ്മ ഫിലിപ്പ് ബിന്ദു സെബാസ്റ്റ്യൻ, ജോയ്സ് ജോസഫ്,സുബിത ജോമോൻ, വിവിധ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.




