സിപിഐഎം കട്ടപ്പന ഐടിഐ കുന്ന് ബ്രാഞ്ച് സമ്മേളനം നടന്നു

തമിഴ്നാട്ടിലെ മധുരയിൽ വച്ച് നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ആണ് ബ്രാഞ്ച് സമ്മേളനം നടന്നു വരുന്നത്.ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി ലോക്കൽ, ഏരിയ ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കും. സിപിഐഎം കട്ടപ്പന ഐടിഐ കുന്ന് ബ്രാഞ്ച് സമ്മേളനത്തിൽ നിരവധി പ്രവർത്തകരാണ് പങ്കെടുത്തത്. സമ്മേളനത്തിന് മുന്നോടിയായി മുതിർന്ന പാർട്ടി അംഗം പി കെ രാമചന്ദ്രൻ പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
സമ്മേളനത്തിൽ ബിബിൻ ബാബു അധ്യക്ഷനായിരുന്നു.സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി സമ്മേളന ഉദ്ഘാടനം ചെയ്തു.മറ്റ് നേതാക്കളായ ടോമി ജോർജ്,മാത്യു ജോർജ്,എം സി ബിജു ലിജോബി ബേബി,സി ആർ മുരളി എന്നിവർ സംസാരിച്ചു.പുതിയ ബ്രാഞ്ച് സെക്രട്ടറിയായി വി കെ മധുവിനെ തിരഞ്ഞെടുത്തു.