വിദ്യാർത്ഥികൾ പോരാളികളാവണം... എംസി ബോബൻ..

വിദ്യാർത്ഥികൾ മുൻനിര പോരാളികളാവണമെന്നും സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്നും സാംസ്‌കാരിക പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ എം സി ബോബൻ. വണ്ടന്മേട് ഹോളി ക്രോസ് കോളേജ് കൊമേഴ്സ് അസോസിയേഷൻ, ആസ്ടെക്സ് 2K24 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടികൾക്ക് കോളേജ് വൈസ് പ്രിൻസിപ്പാൾ മെൽവിൻ എൻ വി അധ്യക്ഷത വഹിച്ചു.ഹോളി ക്രോസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും കേരള ഹൈകോടതി അഡ്വക്കേറ്റുമായ അരുൺ കൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. കോളേജ് മാനേജർ എം കെ സ്കറിയ ,കോമേഴ്സ് ഡിപ്പാർട്ട്മെൻ്റ് മേധാവി വിനീത കെ എസ് വിദ്യാർത്ഥി പ്രതിനിധി അലൻ തോമസ് എന്നിവർ സംസാരിച്ചു.
തുടർന്ന് അസോസിയേഷൻ്റെ ഭാഗമായി സംഘടിപ്പിച്ച റീൽസ് മൽസര വിജയികൾക്ക് ഉള്ള സമ്മാന വിതരണം നടന്നു. അസോസിയേഷൻ ഉദ്ഘാടന പരുപാടികളോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരുപാടികളും സിറിൾസ് ബാൻ്റ് അവതരിപ്പിച്ച ഡിജെ വിത്ത് ചെണ്ട ഫ്യൂഷൻ പരുപാടിയും അരങ്ങേറി. അധ്യാപകരായ ജിനി മോൾ മാത്യു,ജാസ്മിൻ ജോസഫ്, ആര്യ ജിജി , റാണി വി എന്നിവർ പരുപാടികൾക്ക് നേതൃത്വം നൽകി.