കൈപൊള്ളിച്ച് ഇറച്ചിക്കോഴി വില

ഫാമുകളില്‍ ഉല്‍പാദനം കുറഞ്ഞതോടെ ഇറച്ചിക്കോഴി വില ഉയര്‍ന്നു തന്നെ. 145 രൂപയാണ് ഇപ്പോഴത്തെ വില. ദീപാവലി പ്രമാണിച്ച് വില്‍പ്പന വര്‍ധിച്ചതോടെ വിലയും ഉയര്‍ന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഫാമുകളില്‍ ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്. ചാലക്കുടി, പെരുമ്പാവൂര്‍, പാലാ എന്നിവിടങ്ങളാണ് സംസ്ഥാനത്തെ പ്രധാന ഇറച്ചിക്കോഴി ഉല്‍പാദന കേന്ദ്രങ്ങള്‍. പെരുമ്പാവൂര്‍, പാലാ എന്നിവിടങ്ങളിലെ ഫാമുകളില്‍ നിന്നാണ് ഹൈറേഞ്ചിലേക്ക് ഇറച്ചിക്കോഴി കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. വില ഉയർന്നു തന്നെ തുടരുന്നുവെങ്കിലും കച്ചവടം വർദ്ധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
കാലാവസ്ഥ വ്യതിയാനമാണ് ഉല്‍പാദനം കുറച്ചത്. തമിഴ്‌നാട്ടിലെ ഫാമുകളിലും വലിയതോതിലുള്ള ഉല്‍പാദനമില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഫാമുകളില്‍ നിന്നുള്ള ഇറച്ചിക്കോഴികളാണ് ജില്ലയിലെ കടകളിലെത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞിട്ടുണ്ട്. ദിവസങ്ങളിലും വില യും ആവശ്യക്കാരും ഉയരും എന്നാണ് കണക്കുകൂട്ടൽ .