ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് , വർക്കല ശിവഗിരിമഠത്തിന്റെ ഏകപോഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭയുടെ വ്യക്തിഗത മെമ്പർഷിപ്പ് വിതരണ ഉത്ഘാടനം ഒക്ടോബർ 27ന്

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് , വർക്കല ശിവഗിരിമഠത്തിന്റെ ; ഏകപോഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭയുടെ വ്യക്തിഗത മെമ്പർഷിപ്പ് വിതരണ ഉത്ഘാടനം കാഞ്ചിയാൻ GDPS ഓഫിസിൽ വച്ച് 27/10/2024 2 മണിക്ക് K.N.മോഹൻദാസ് GDPS ജില്ലാ പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി യോഗം ഉത്ഘാടനം ചെയ്യും . ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ K. G. സത്യൻ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കക്കാട്ടിന് അംഗത്വം നൽകികൊണ്ട് ഉത്ഘാടനം ചെയുന്നു .
ശ്രീനാരായണ ഗുരുദേവൻ ശിവഗിരി മഠം കേന്ദ്രീകരിച്ച് സന്യാസിസംഘം സ്ഥാപിക്കുമ്പോൾ അശ്രമത്തോട് ചേർന്ന് ദേശംതോറും മഠങ്ങളും വിദ്യാലയങ്ങളും സഭകളും സ്ഥാപിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. അങ്ങനെ ഗുരു സങ്കല്പ- പ്രകാരം സ്ഥാപിതമായതാണ് ഗിവഗിരിമഠത്തിന്റെ ഏകപോഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭ. പ്രസ്തുത സഭയിലേക്ക് വ്യക്തിഗത മെമ്പർഷിപ്പ് നൽകുന്ന ക്യാമ്പയിൻ നടന്നുവരുന്നു. ഇതിൻ്റെ ഭാഗമായുള്ള ജില്ലാതല ഉത്ഘാടനമാണ് കട്ടപ്പന ക്രാഞ്ചിയാർ GDPS ആഫിസിൽ വച്ച് നടക്കുന്നത്.