കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ കൃപാസനത്തിലേക്കും, കൊച്ചിയിൽ നിന്ന് കപ്പൽ യാത്രക്കും പ്രത്യേക സർവീസ് നടത്തുന്നു

കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും വിവിധ പ്രത്യേക സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 26 ആറാം തീയതിയാണ് ആലപ്പുഴയിലെ കൃപാസനം തീർത്ഥാടന കേന്ദ്രത്തിലേക്ക് ബസ് സർവീസ് ഉള്ളത്.രാവിലെ ഒരു മണിക്ക് ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന വാഹനം കൃപാസനത്തിൽ എത്തി,ജപമാല റാലിക്ക് ശേഷം അർത്തുങ്കൽ പള്ളിയിൽ നിന്ന് കട്ടപ്പനയിലേക്ക് തിരിക്കും. ഒരാൾക്ക് 770 രൂപയാണ് ടിക്കറ്റ് ചാർജ്.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് കൊച്ചിയിൽ ആഡംബര കപ്പലിലേക്ക് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ചു മണിക്കൂർ അറബിക്കടലിൽ ആഡംബര ക്രൂയിസ് നെഫർറ്റിറ്റിയിൽ ഉല്ലസിക്കാൻ സാധിക്കും. രസകരമായ ഗെയിമുകൾ,തൽസമയ സംഗീതം,മ്യൂസിക് വിത്ത് നൃത്തം, അപ്പർഡക് ഡിജെ, വിഷ്വലൈസ് എഫ് എക്സ്, കുട്ടികളുടെ കളിസ്ഥലം, തിയേറ്റർ തുടങ്ങിയ സജ്ജീകരണങ്ങൾ കപ്പലിൽ ഉണ്ട്. കപ്പൽ യാത്രയ്ക്ക് ഒരാൾക്ക് 3790 രൂപ മാത്രമാണ് മുഴുവൻ ചിലവ്. കുട്ടികൾക്ക് 1480 രൂപ മാത്രമേയുള്ളൂ. വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 9 4 4 7 6 11 8 5 6, 0 4 8 6 8 2 5 2 3 3 3..എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.